ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ അന്തരിച്ചു

കൊച്ചി∙ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 46 വയസ്സായിരുന്നു. കളമശ്ശേരിയില്‍ ഇന്ന് വൈകുന്നേരം 7.30നാണ് സംസ്കാരം . രോഗബാധിതയായി ദീർഘനാളായി ചികിത്സയിലായിരുന്നു ശ്രീലത.

ശ്രീലത എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ്. 1998 ജനുവരി 23–നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. മക്കൾ സിദ്ധാർഥ് നാരായണന്‍, സൂര്യനാരായണന്‍.

Top