സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇളയമകന്‍ യദു പരമേശ്വരന്‍ (അച്ചു-19) ആണ് മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബി.സി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

മുത്തച്ഛന്‍ കെ. പരമേശ്വരന്‍പിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടില്‍ ശ്രീലതയിലായിരുന്നു താമസം. ഹരി പരമേശ്വരന്‍ ആണ് സഹോദരന്‍. അസ്വാഭാവിക മരണത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യദുവിന്റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി നാലിന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രശ്മി മരിച്ച കേസില്‍ ബിജു രാധാകൃഷ്ണനെ ജില്ല കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നുവെങ്കിലും ഹൈകോടതി പിന്നീട് വിട്ടയച്ചിരുന്നു.

Top