
കോഴിക്കോട്: പകലാണെങ്കിലും രാത്രിയാണെങ്കിലും ബൈക്ക് ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ അപകടം നിങ്ങളെ തേടി എത്തിയേക്കാം..ബൈക്കോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കോഴിക്കോട് രണ്ട് കഴിഞ്ഞ ദിവസം യുവാക്കള്‍ കനോലി കനാലില്‍ വീണു. രാത്രി 12.10-ഓടെ കാരപ്പറമ്പിലാണ് അപകടം നടന്നത് ഉള്ളിയേരിയിലെ എടത്തില്‍ നിസാറായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. നിസാറിന്റെ സുഹൃത്ത് തുടിയാടിമല്‍ മന്‍സൂറാണ് ഒപ്പമുണ്ടായിരുന്നത്.
ഏകദേശം പത്തടി താഴ്ചയുണ്ടായിരുന്ന ഭാഗത്താണ് വീണത്. ഈ ഭാഗത്ത് കൈവരിക്ക് ഉയരം കുറവാണ്. ബീച്ച് അഗ്‌നി രക്ഷാസ്റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍മാരായ എന്‍. രമേശന്‍, ബിജു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റെത്തിയാണ് ഇവരെ രക്ഷിച്ചത്. നിസ്സാര പരിക്കുകളോടെ യുവാക്കളെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.