കോട്ടയം കടുത്തുരുത്തിയിൽ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; അപകടത്തിൽപ്പെട്ടത് കുറവിലങ്ങാട് സി.ഐ സഞ്ചരിച്ച വാഹനം :സി.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം : കടുത്തുരുത്തി പാലകരയിൽ പൊലീസ് ജീപ്പും, ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. കുറവിലങ്ങാട് സി.ഐ പി.എസ് സംസൺ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തിൽ സി.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.കുറവിലങ്ങാട് സിഐ പി എസ് സംസൺ ,എസ് ഐ ടി.ആർ ദീപു, എ.എസ്.ഐ ഷിനോയ് തോമസ് എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വൈക്കം ഡി.വൈ.എസ്.പി. ഓഫീസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Top