ഭർത്താവ് മരിച്ച അതേ കിണറ്റിൽ യുവതിയേയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി :മൃതദേഹം കണ്ടെത്തിയത് ഇരുവരെയും കാണാതായതിനെ പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം:കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ യുവതിയേയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് വാണിയൻ വിളാകം വീട്ടിൽ താമസിക്കുന്ന ബിന്ദു(35) മകൾ ദേവയാനി(എട്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരെയും കണ്ടെത്തിയത് ബിന്ദുവിന്റെ ഭർത്താവ് മുങ്ങിമരിച്ച അതേ കിണറ്റിൽ തന്നെയാണ്. ബിന്ദുവിനെയും മകളെയും കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടർന്ന് ബിന്ദുവിന്റെ അമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതേത്തുടർന്ന് കടയ്ക്കാവൂർ പൊലീസ് അന്വേഷണത്തിനായി വീട്ടിലെത്തിയിരുന്നു. തുടർന്നു കടയ്ക്കാവൂർ പൊലീസും ആറ്റിങ്ങൽ ഫയർഫോഴ്‌സും ചേർന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്ന് ഇരുവരെയും കണ്ടെത്തുന്നത്.

കുറച്ചു നാളുകൾക്കു മുൻപ് ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കാല് വഴുതി വെള്ളത്തിൽ വീണു മരണപെട്ടിരുന്നു. വഞ്ചിയൂർ ക്ഷേമനിധി ബോർഡിലെ എൽഡി ക്ലർക്ക് ആണ് ബിന്ദു.

Top