കൊച്ചി:മലയാള സിനിമയിലേക്കും ബംഗളൂരില്‍ നിന്ന് ലഹരിമരുന്ന് ഒഴുകി.ചില പ്രധാന താരങ്ങളെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്നാണ് വിവരം.ലഹരിമരുന്ന് കേസിലെ മുഖ്യപ്രതികളിലൊരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലുമായി ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
എന്നാല്‍ കേസില്‍ ബിനീഷിനെ പ്രതിചേര്‍ക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ( എന്‍ സി ബി)നീക്കം തുടങ്ങി. എന്‍ സി ബി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മൂന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ശാന്തിനഗറിലെ ഇഡി ഓഫീസിലെത്തിയത്. ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നത്.
അനൂപിന്റെ സിനിമാ ഇടപെടലുകള്‍ക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ (ഒക്‌ടോബര്‍-31) പത്ത് മണിക്കൂറോളം ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ബിനീഷിന്റെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ മുഹമ്മദ് അനൂപിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി.റമീസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.