ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു;സ്വത്ത് കൈമാറ്റം മരവിപ്പിച്ചു.സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്.

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ കൊച്ചി ഓഫീസാണ് കേസെടുത്തത്. ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്ന് കാണിച്ചാണ് കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പ് 54 പ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്.

അനുമതിയില്ലാതെ ബിനോയിയുടെ പേരിലുള്ള സ്വത്ത് കൈമാറ്റം അനുവദിക്കരുതെന്ന് കാണിച്ച് രജിസ്‌ട്രേഷന്‍ വകുപ്പിനും ഇ.ഡി കത്ത് നല്‍കിയിട്ടുണ്ട്. ബിനോയിയുടെ സ്വത്തുക്കളുടെ കൈമാറ്റം ഇ.ഡി മരവിപ്പിച്ചിരിക്കുകയാണ്. യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് അന്വേഷിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ഈ മാസം ഒമ്പതിന് ഇ.ഡി 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബംഗലൂരുവില്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം പുറത്തുവന്നിരുന്നു. അനൂപിനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിശദാംശങ്ങള്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ഇ.ഡിക്ക് കൈമാറിയിരുന്നു. ലഹരി മരുന്ന് കടത്ത് സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്.

1967 ലെ യുഎപിഎ നിയമത്തിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാല്‍ ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തി വകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാസം ഒൻപതിന് ബിനീഷിനെ ഇഡി കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണവുമായിബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുഎഇ എഫക്ട്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചെന്നും ബിനീഷ് കമ്പനിയുടെ ഡയറക്ടറാണെന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.

Top