വായ്പ തിരിച്ചടച്ചില്ല;ബിനീഷിഷ് കോടിയേരിക്കെതിരെയും ദുബായിൽ കേസ്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ  ബിനോയി കോടിയേരിയുടെ സാമ്പത്തിക കേസ് വൻ വിവാദമായി മുന്നോട്ട് പോകുന്നതിനിടെ കോടിയേരിയുടെ രണ്ടാമത്തെ മകൻ   ബിനീഷ് കോടിയേരിക്കെതിരെയും ദുബായിൽ വഞ്ചനാകുറ്റത്തിന് കേസുള്ളതായി കോടതി രേഖകൾ. ദുബായിലെ പൊലീസ് സ്റ്റേഷനിലാണു ബിനീഷ് കോടിയേരിക്കെതിരായ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കേസിൽ ബിനീഷിനെ രണ്ടുമാസം തടവിനും ശിക്ഷിച്ചു.രണ്ടേകാൽ ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയതായി കാണിച്ചു സ്വകാര്യ കമ്പനി നൽകിയ പരാതിയിലാണു ബിനീഷിനെ രണ്ടു മാസത്തെ തടവിനു ശിക്ഷിച്ചിട്ടുള്ളത്. 2015ൽ റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ഡിസംബറിലാണു കോടതി ശിക്ഷ വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുബായിലെ ബാങ്കിൽനിന്ന് അഞ്ചേകാൽ ലക്ഷം ദിർഹം ലോണെടുത്തു തിരിച്ചടച്ചില്ലെന്ന പരാതിയിൽ ഇ.പി.ജയരാജന്റെ മകൻ ജതിൻ രാജിനെതിരെയും കേസുണ്ട്. ഈ കേസിൽ മൂന്നു മാസത്തെ തടവിനു ജതിൻ രാജിനെ ദുബായ് കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിലായ അറ്റ്ലസ് രാമചന്ദ്രനെ സഹായിക്കാനാണ് ഈ ലോൺ എടുത്തതെന്നാണു ജതിൻ രാജുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Top