ഉന്നാവോയിലെ പെണ്‍കുട്ടിക്കായി ബിനീഷ് കോടിയേരി; പൊങ്കാലയിട്ട് നാട്ടുകാർ

ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ ഉന്നാവോയിലെ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പോസ്റ്റില്‍ ബിനീഷിന് അതിരൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. ബിനോയ് കോടിയേരി ഉള്‍പ്പെട്ട പീഡനക്കേസിന്റെ കാര്യം ഉയര്‍ത്തിയാണ് പലരും വിമര്‍ശിക്കുന്നത്.

പെണ്‍കുട്ടിയെയും കുടുംബത്തെയും ദ്രോഹിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ടായിരുന്നു ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇരയെത്തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനുള്ള കാരണം പകല്‍പോലെ വ്യക്തമാണെന്നും രാജ്യം മുഴുവന്‍ നിന്നോടൊപ്പമുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

Top