ബിനീഷ് കോടിയേരിക്ക് ബെംഗളൂരുവിൽ അറസ്റ്റിലായ ലഹരിമരുന്ന് സംഘവുമായി ബന്ധം.സിനിമ താരങ്ങള്‍ക്കെതിരെയേും ആരോപണം.ഗുരുതര ആരോപണവുമായി പി.കെ ഫിറോസ്.

കോഴിക്കോട്: ബിനീഷ് കോടിയേരിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി പി.കെ ഫിറോസ് രംഗത്ത് എത്തിയിരിക്കയാണ് . കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുണ്ട് എന്നാണ് വാര്‍ത്താ സമ്മേനത്തില്‍ ഫിറോസ് ആരോപിക്കുന്നത്. അനൂപ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നത് എന്നും ഫിറോസ് പറയുന്നു. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം എന്നാണ് ആവശ്യം.

ലഹരിക്കടത്തിന് അറസ്റ്റിലായ സീരിയൽ താരം അനിഖയ്‌ക്കൊപ്പം ഉണ്ടായിരുന്ന മലയാളികളായ മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമായാണ് ബിനീഷ് കോടിയേരിക്ക് ബന്ധമുള്ളത്. ഇത് സംബന്ധിച്ച് ആൻ്റി നാർകോട്ടിക്ക് വിഭാഗത്തിന് ഇവർ മൊഴിനൽകിയിട്ടുണ്ട്. കേരളത്തിലെ ചിലസിനിമാ താരങ്ങൾക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഫിറോസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലഹരിമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് ജൂ‌‌ലൈ‌ 10ന് വന്ന കോളുകള്‍ പരിശോധിക്കണം. ആ ദിവസമാണ് സ്വപ്ന സുരേഷ് ബെംഗളൂരുവില്‍ പിടിക്കപ്പെട്ടത്. അനൂപിന്റെ മൊഴിയില്‍ നിന്നു തന്നെ ബന്ധം വ്യക്തമാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. സ്വര്‍ണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു.

2015-ല്‍ ബെംഗളുരൂവിലെ കമ്മനഹള്ളിയില്‍ അനൂപ് തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ല്‍ അനൂബ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ബനീഷ് ഫേസ്ബുക്കിൽ ലൈവ് ഇടുകയും ചെയ്തിരുന്നു.

ലഹരിക്കടത്തിൽ പിടിയിലായവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത്‌ ജൂണ്‍ 19-ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും ഫിറോസ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ജൂലൈ ഒന്ന് മുതൽ അനൂബിൻ്റെ ഫോണിലേക്ക് മലയാള സിനിമയിലെ ചില പ്രമുഖർ വിളിച്ചിട്ടുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.

അനൂബ് മുഹമ്മദുമായും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിയ്ക്ക് അടുത്ത ബന്ധമുണ്ട് എന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പികെ ഫിറോസ് ആരോപിക്കുന്നത്. അനൂബിന്‌റെ മൊഴിയെ ഉദ്ധരിച്ചാണ് ഫിറോസ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്.അനൂപിന്റെ ഹോട്ടല്‍ വ്യവസായത്തില്‍ ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട് എന്നതാണ് ഫിറോസ് ആരോപിക്കുന്നത്. 2015 ല്‍ ബെംഗളൂരിവില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് വേണ്ടിയാണ് ഇത് എന്നും പറയുന്നു. പിന്നീട് 2019 ല്‍ അനൂബിന്റെ ഹോട്ടല്‍ ഉദ്ഘാടനത്തിന് ബിനീഷ് ഫേസ്ബുക്ക് വഴി ആശംസ അര്‍പ്പിച്ചു എന്നും ഫിറോസ് ആരോപിക്കുന്നുണ്ട്.

Top