മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു.

ബംഗളൂരു : ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇ ഡി ഇന്ന് ബിനീഷിനെ ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിലാണ് ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു ബിനീഷിനെ ഇഡി കസ്റ്റഡിയിലെടുത്തത്. നേരത്തെ ബിനീഷിനെ ഇഡി ആറുമണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.മയക്കുമരുന്ന് കേസിൽ ബിനീഷിന് പങ്കുള്ളതിന് ഇഡിയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തത്. ബിനീഷ് നല്‍കിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയോ എന്ന് വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം.11 മണിയോടെയാണ് ഇ ഡി സോണല്‍ ഓഫീസില്‍ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരാക്കിയത്. ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നായിരുന്നു വീണ്ടും ചോദ്യം ചെയ്യല്‍.മലയാള സിനിമയിലെ ചില താരങ്ങൾക്കും കേസിൽ പങ്കുണ്ടെന്ന് എന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരും ബിനീഷുമായുള്ള ഇടപാടുകളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.

Top