ബിനീഷ് ഡോ​ണോ, മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വോ അ​ല്ല, വെ​റും സാ​ധാ​ര​ണ മ​നു​ഷ്യ​ൻ!..ബിനീഷ് കോടിയേരിയുടെ ഭാ​ര്യ

തി​രു​വ​ന​ന്ത​പു​രം:ലഹരിക്കടത്ത് കേസിൽ പ്രതിയായ ബിനീഷിൻറെ വീട്ടിൽ ഇഡി നടത്തിയ പരിശോധന പൂർത്തിയായി. ത​ന്‍റെ ഭ​ര്‍​ത്താ​വ് ഡോ​ണോ, മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വോ അ​ല്ല, വെ​റും സാ​ധാ​ര​ണ മ​നു​ഷ്യ​നാ​ണെന്ന് ബി​നീ​ഷ് കോടിയേരിയുടെ ഭാ​ര്യ. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ രേ​ഖ​ക​ളി​ല്‍ ഒ​പ്പി​ടു​വാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു. ഇഡി സംഘം മടങ്ങിയതോടെ മാദ്ധ്യമങ്ങൾക്കു മുൻപിൽ ബിനീഷിൻറെ ഭാര്യ പൊട്ടിക്കരഞ്ഞു.


ബി​നീ​ഷ് കു​ടു​ങ്ങാ​ന്‍ പോ​കു​ക​യാ​ണെ​ന്നും അ​വി​ടെനി​ന്നും പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ല്‍ ഒ​പ്പി​ട​ണ​മെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​നൂ​പ് മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ലു​ള്ള കാ​ര്‍​ഡ് ക​ണ്ട​പ്പോ​ള്‍ ഒ​പ്പി​ടാ​നാ​കി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. അ​ത്ത​ര​ത്തി​ലൊ​രു കാ​ര്‍​ഡ് ബി​നീ​ഷി​ന്‍റെ മു​റി​യി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തെ​ങ്കി​ല്‍ അ​ത് എ​ടു​ക്കു​മ്ബോ​ള്‍ വി​ളി​ച്ചു കാ​ണി​ക്ക​ണ​മാ​യി​രു​ന്നു. കാ​ണി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​പ്പി​ടാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു. ബി​നീ​ഷ് പ​റ​ഞ്ഞാ​ല്‍ ഒ​പ്പി​ടു​മോ​യെ​ന്ന് ചോ​ദി​ച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി​നീ​ഷ​ല്ല, ആ​രു പ​റ​ഞ്ഞാ​ലും ബോ​ധ്യ​പ്പെ​ടാ​ത്ത കാ​ര്യ​ത്തി​ല്‍ ഒ​പ്പി​ടി​ല്ലെ​ന്ന് അ​റി​യി​ച്ചു. അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു​വെ​ച്ച​താ​ണെ​ന്ന് എ​ഴു​തി താ​ന്‍ ഒ​പ്പി​ട്ടു ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ല്‍ അ​ത് പ​റ്റി​ല്ലെ​ന്ന് ഇ​ഡി അ​റി​യി​ച്ചു.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ണ്ടു​വ​ന്ന സാ​ക്ഷി ഹാ​ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. സാ​ക്ഷി മു​റി​യി​ലേ​ക്ക് പോ​യി​രു​ന്നി​ല്ല. ത​ന്‍റെ ഫോ​ണ്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​ത്രി കു​ഞ്ഞി​ന് ഉ​റ​ങ്ങാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ല്ല. കു​ഞ്ഞി​ന് ഭ​ക്ഷ​ണം ന​ല്‍​കാ​നോ വ​സ്ത്രം മാ​റാ​ന്‍ പോ​ലും സാ​ധി​ച്ചി​ല്ലെ​ന്നും ബി​നീ​ഷി​ന്‍റെ ഭാ​ര്യ ആ​രോ​പി​ച്ചു.ബിനീഷ് ഒരു ഡോണല്ല, കുറച്ച് ഫ്രണ്ട്സ് ഉണ്ടെന്ന് മാത്രമാണ് എനിക്ക് മാദ്ധ്യമങ്ങളോട് പറയാനുള്ളത്. ബിനീഷ് ഒരു സാധാരണ മനുഷ്യനാണെന്നും രണ്ടു മക്കളുടെ അച്ഛനാണെന്നും പറഞ്ഞായിരുന്നു ഭാര്യ മാദ്ധ്യമങ്ങൾക്ക് മുൻപിൽ കരഞ്ഞത്.

Top