കൊച്ചി:സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റ് നൽകാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു. കഴിഞ്ഞ ദിസം നടന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലില്‍ ബിനിഷ് കോടിയരി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി സൂചന. ബിനീഷ് കോടിയേരി നല്‍കിയ മൊഴികള്‍ അന്വേഷണം സംഘം വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇക്കാരണത്താല്‍ ബിനീഷിനെ അടുത്തയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും. ബിനീഷിന്റെ മറുപടികൾ പരിശോധിക്കാതേ ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ലെന്നാണ് ഡയറക്ടറേറ്റ് പറയുന്നത്.
ബിനീഷുമായി ബന്ധമുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്തയാഴ്ച ബിനീഷിനെ വീണ്ടും വിളിപ്പിക്കും. വിസാ സ്റ്റാമ്പിംഗ് ഏജൻസിയിലെ മുതൽ മുടക്കിനെ കുറിച്ചാണ് ബിനീഷിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞത്. ബിനീഷ് കൈമാറിയ രേഖകളും പരിശോധനയ്ക്കയക്കും.
ഇന്നലെ ബിനീഷിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. രാവിലെ ഹാജരായ ബിനീഷിനെ പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അന്വേഷണ സംഘം വിട്ടയച്ചത്. രാവിലെ 11 മണിക്കായിരുന്നു ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. രാത്രി 10 മണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്നാ സുരേഷിന് യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാമ്പിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഇക്കാര്യം അന്വേഷിക്കുന്നതിനായാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.
സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ബിനിഷ് കോടിയേരിയുടെ മൊഴികളിലെ വിശ്വാസമില്ലായ്മ ബോധ്യപ്പെട്ടത്. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ ബിനിഷ് കോടിയേരിയോട് ആവശ്യപ്പെട്ടത്.
ബിനിഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും, ബിസിനസ് സംരംഭങ്ങളെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുകയാണ്. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ബിനിഷില്‍ നിന്നു ബിസിനസിന്റെ രേഖകളും മറ്റു തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് സംഘം കണ്ടെത്തിയത്.