ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു.മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നാളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ നാളെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ ചോദ്യം ചെയ്യല്ലിനായി ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു. സഹോദരൻ ബിനോയി കോടിയേരിക്കും രണ്ട് സുഹൃത്തുക്കൾക്കും ഒപ്പമാണ് ബിനീഷ് ബെംഗളൂരുവിലേക്ക് പോയത്.

ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാണ് ഇ ഡി ബിനീഷിന് നൽകിയിരിക്കുന്ന നിർദേശം. മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ബിനീഷിനെതിരായ ഇഡിയുടെ നടപടി. 2015ൽ കമ്മനഹള്ളിയിൽ ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകി സഹായിച്ചെന്ന് അനൂപ് മൊഴി നൽകിയിരുന്നു.

Top