അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി.ലഹരി മരുന്ന് ഇടപാടിനെ കുറിച്ച് ബിനീഷിന് അറിയില്ലെന്നത് വിശ്വാസ യോഗ്യമല്ലെന്ന് എൻഫോഴ്‌സ്‌മെന്റ്

ബെംഗളൂരു: ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബെനാമിയാണെന്ന് ഇഡി വ്യക്തമാക്കി. ലഹരി മരുന്ന് കേസിൽ അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി നിരവധി ബിസിനസുകൾ ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌. അനൂപിന്റെ ലഹരി മരുന്ന് ഇടപാടുകൾ ബിനീഷിന് അറിയില്ലായെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. കേരളത്തിലിരുന്ന് അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുവേണ്ടി ബെംഗളൂരു സിറ്റി സിവില്‍ കോടതിയിൽ റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ കള്ളപ്പണം നിക്ഷേപിച്ചുവെന്നും ഇഡി വ്യക്തമാക്കുന്നു.


മയക്കുമരുന്നു കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ അഞ്ചുദിവസം ഇഡി കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ബെംഗളൂരുവില്‍ താന്‍ നടത്തിയിരുന്ന റസ്‌റ്റോറന്റ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നുവെന്നും അനൂപ് മൊഴി നൽകിയിട്ടുണ്ട്. അനൂപിന്റെ ബോസ് ആണ് ബിനീഷ്. ബിനീഷ് പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും ബിനീഷിന്റെ ബിനാമി ഇടപാടുകളാണ് അനൂപ് ചെയ്തിരുന്നതെന്ന കണ്ടെത്തലും ഇഡി റിപ്പോര്‍ട്ടിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലിയ സാമ്പത്തിക ഇടപാടുകള്‍ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുണ്ട്. ഇക്കാര്യം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും ഇഡിയോടും അനൂപ് മുഹമ്മദ് സമ്മതിക്കുന്നുണ്ട്. വൻതോതിൽ പണമിടപാട് നടന്നിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനാണ് ആറാം തിയതി ബിനീഷിനെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയതെന്ന് ഇഡി പറയുന്നു. വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് അനൂപ് മുഹമ്മദുമായി ഉണ്ടെന്ന് ബിനീഷ് സമ്മതിച്ചെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

Top