അനൂപ് മുഹമ്മദിന്റെ ഇടപാടുകളെ പറ്റി അറിയില്ലായിരുന്നു.ദുരുദ്ദേശ്യം മനസ്സിലാക്കിയില്ലെന്ന് ബിനീഷ് കോടിയേരി

കൊച്ചി: അനൂപ് മുഹമ്മദിന്റെ ഇടപാടുകളെ പറ്റി അറിയില്ലായിരുന്നു.ബെംഗളൂരു മയക്കു മരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ മോശം ഇടപാടുകളെ പറ്റി അറിയില്ലായിന്നു. ആളുകളുടെ ദുരുദ്ദേശം മനസ്സിലാക്കി പെരുമാറന്നയാളല്ല ഞാന്‍ എന്നും മയക്കുമരുന്ന് കേസിൽ ഒരുവർഷം ജയിലിൽ കിടന്ന ശേഷം പുറത്ത് വന്ന രുന്നെന്ന് ബിനീഷ് കോടിയേരി.എല്ലാവരോടും തുറന്ന രീതിയിൽ ഇടപെടുന്നയാളാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

കൂട്ടുകെട്ടുകള്‍ എന്ന് പറയുമ്പോള്‍ എനിക്ക് വേണമെങ്കില്‍ എന്റെ മുന്നില്‍ വരുന്ന ആളുകളോട് സംസാരിക്കാതെയും മുഖം തിരിച്ച് നടന്നും സമൂഹത്തില്‍ നടക്കുന്ന ഒന്നിലും ഇടപെടാതെ ജീവിക്കാം. പക്ഷെ എനിക്കെന്റെതായ സ്വതമില്ലേ. എനിക്ക് എന്റെ സ്വത്വമില്ലാതെ ജീവിക്കാന്‍ പറ്റില്ല. വരുന്നയാളുകൾ മറ്റാെരു ഉദ്ദേശ്യത്തോടെയാണ് എന്റെ മുന്നില്‍ വന്ന് ഒരു കാര്യം അവതരിപ്പിക്കുകയും എന്റെ കൂടെ കൂട്ട് കൂടുകയും ചെയ്യുന്നതെന്ന് ആലോചിക്കാത്ത ഒരു മനുഷ്യനാണ് ഞാന്‍. അത് ഇപ്പോഴത്തെ കാലഘട്ടത്തില്‍ ശരിയൊ തെറ്റോ എന്നത് ചര്‍ച്ച ചെയ്യേണ്ടതാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലം എന്നൊന്നുണ്ടല്ലോ. ഇപ്പോള്‍ ഒരുപാട് പരീക്ഷണങ്ങള്‍ ഉണ്ടാവും. ഒരുപാട് നുണക്കൂമ്പാരങ്ങള്‍ മുകളില്‍ വന്ന് ചാര്‍ത്തപ്പെടും. സത്യത്തിന്റെ കൊടുങ്കാറ്റ് ഈ നുണക്കൂമ്പാരങ്ങളെയെല്ലാം തുടച്ച് മുന്നോട്ട് പോവും,’ ബിനീഷ് കോടിയേരി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണംമയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇനി അഭിഭാഷക കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷ് പുതിയ തുടക്കത്തിനൊരുങ്ങുന്നത്.സഹപാഠികളായിരുന്ന ബിനീഷും ഷോണും നിനു മോഹന്‍ദാസും 2006 ല്‍ എന്‍ റോള്‍ ചെയ്തതാണ്. ഷോണ്‍ ജോര്‍ജ് രണ്ട് വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളൊന്നും തങ്ങളുടെ സംരഭത്തെ ബാധിക്കില്ലെന്നാണ് മൂവരും പറയുന്നത്.

Top