ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ:നാല് സൈനികര്‍ക്ക് വീരമൃത്യു..

ശ്രീനഗർ : ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യുവരിച്ചു. ബിഎസ്എഫ് ജവാനുൾപ്പെടെ നാല് സൈനികരാണ് വീരമൃത്യുവരിച്ചത്. അതിനിടെ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായത് നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ്. ഒരു കമാന്‍ഡിംഗ് ഓഫീസറും രണ്ട് ജവാന്മാരും പൊലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.

പരുക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് സൈന്യം തെരച്ചിലും നടത്തുന്നുണ്ട്. എട്ടോളം ഭീകരരാണ് പ്രദേശത്തുള്ളത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. നാലംഗ സംഘത്തോടാണ് സൈന്യം ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ നടന്നയിടത്ത് നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹിസ്ബുള്‍ കമാന്‍ഡറായ സൈയ്ഫുള്ള എന്ന ഭീകരനെ സൈന്യം വധിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുപ്വാര ജില്ലയിലെ കെരാൻ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം നേരത്തെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഭീകരനെ കൂടി വധിച്ചത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.കെരാൻസെക്ടറിലെ മച്ചിൽ അതിർത്തിവഴിയാണ് ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. എന്നാൽ ഇവരുടെ സംശയാസ്പദമായ നീക്കം സൈനികരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് ചെറുക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Top