ബിനീഷ് കോടിയേരിക്ക് നടുവേദന! ആശുപത്രിയിൽ…

ബംഗളൂരു : അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബിനീഷിനെ അടുത്ത സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുവേദനയാണെന്നാണ് വിവരം.എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 29 നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ചോദ്യം ചെയ്തുവരികയാണ്. നാളെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

Top