തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക പരാതിയുള്ള യുഎഇ പൗരൻ മാധ്യമങ്ങളെ കാണും. തിങ്കളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിലാണ് വാർത്താ സമ്മേളനം. പരാതിക്കാരനായ ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖിയാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. നിയമപരമായ എല്ലാ രേഖകളും പുറത്തുവിടുമെന്ന് അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു.
പണമിടപാട് കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ പരാതിക്കാരനായ യുഎഇ പൗരന്‍ ഹസന്‍ ഇസ്മയീല്‍ അബ്ദുള്ള അല്‍-മര്‍സൂഖി കേരളത്തിലെത്തി മാധ്യമങ്ങളെ കാണും.
അടുത്ത തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചാണ് മാധ്യമങ്ങളെ കാണുന്നത്. ബിനോയിക്കെതിരെ യുഎഇയില്‍ കേസൊന്നും ഇല്ലെന്നും അദ്ദേഹത്തിന് യാത്രവിലക്കില്ലെന്നും രേഖകള്‍ സഹിതം സിപിഎം നേതൃത്വം വാദിക്കുന്നതിനിടെയാണ് പരാതിക്കാരനായ യുഎഇ പൗരന്‍ നേരിട്ട് കേരളത്തിലേക്കെത്തുന്നത്. ഇന്ത്യയിലെ അഭിഭാഷകന്‍ മുഖേനയാണ് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഇയാള്‍ വാര്‍ത്തസമ്മേളനത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നത്.
ബിനോയ് കോടിയേരിയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും കൂടി 13 കോടി വെട്ടിച്ചുവെന്നാണ് മര്‍സൂഖിയുടേയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാകുലിന്റേയും പരാതി. സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഈ സംഭവത്തില്‍ തനിക്കെതിരെ കേസൊന്നും ഇല്ലെന്ന ബിനോയിയുടെ വാദം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി പ്രതിരോധം തീര്‍ത്തത്. ഇതിനിടെയാണ് കേസിലെ പരാതിക്കാരന്‍ തന്നെ നേരിട്ട് കേരളത്തിലെത്തുന്നത്.
ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ വ്യവസായ ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) ബിനോയ്ക്ക് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ വിശദീകരണം.
വ്യവസായ ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.