കോടിയേരിയുടെ മകൻ ബിനോയ് പണം തരാനുണ്ട്,യച്ചൂരിക്കു പരാതി നൽകി:രാഹുലിന്റെ കുടുംബം.രാഹുല്‍ തട്ടിപ്പുകാരനെന്ന് വാർത്ത

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയിൽനിന്നു പണം ലഭിക്കാനുണ്ടെന്ന സ്ഥിരീകരണവുമായി ഇടപാടുകാരൻ രാഹുൽ കൃഷ്ണയുടെ കുടുംബം. രണ്ടുവർഷം മുൻപു തുടങ്ങിയ ഇടപാടുകളിലാണു പണം നഷ്ടപ്പെട്ടതെന്നും വെളിപ്പെടുത്തലുണ്ട്.ഒത്തുതീർപ്പിനായി പലവഴിക്കു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബിനോയ് കോടിയേരിക്കെതിരായ പരാതി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു നേരിട്ടു നൽകിയിരുന്നു. ദുബായ് വ്യവസായി അദ്ദേഹത്തെ നേരിട്ടുകണ്ട് ഒത്തുതീർപ്പിനായി ശ്രമിക്കുകയായിരുന്നുവെന്നും രാഹുൽ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രൻ പറഞ്ഞു.കുടുംബത്തിൽ ആർക്കും പാർട്ടിയുമായി പ്രശ്നങ്ങളില്ല.

രാഹുലിനും പാർട്ടിയുമായി ഉറ്റബന്ധമാണുള്ളത്. തന്റെ അച്ഛൻ ഇഎംഎസിനൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു. ബിനോയ് പണം കടമെടുത്ത ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖിയുടെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്പനിയുടെ ബിസിനസ് പങ്കാളിയാണു രാഹുൽ കൃഷ്ണ. രാഹുലുമായുള്ള പരിചയം മുതലെടുത്താണു ബിനോയ് കോടിയേരിയും ചവറ എംഎൽഎ എൻ.വിജയൻപിള്ളയുടെ മകൻ ശ്രീജിത്തും പണം വാങ്ങിയത്. ശ്രീജിത്ത് പണം തിരിച്ചടയ്ക്കാതായതോടെ രാഹുൽ പരാതി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ബിനോയ് കോടിയേരിക്കെതിരായ പരാതിക്ക് പിന്നില്‍ ഗള്‍ഫില്‍ ഉറ്റബന്ധുവിനെ കുരുക്കിയ രാഹുല്‍ കൃഷ്ണ തട്ടിപ്പുകാരൻ ആണെന്ന് വാർത്ത . ഇതുസംബന്ധിച്ച ഏഷ്യനെറ്റ് ന്യൂസാണ് മുമ്പ് പ്രക്ഷേപണം ചെയ്തത്. ഇവിടെ ഇയാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ടൂര്‍ കമ്പനിയുടെ ജനറല്‍ മാനേജരായി നിയമിക്കുകയും ചെയ്തു. ഇതിനു ശേഷം ശ്രീഷിന്റെ പേരില്‍ ദുബായിലെ ബാങ്കില്‍ നിന്നും വന്‍ തുക രാഹുല്‍ ലോണെടുക്കുകയായിരുന്നു.

എന്നാല്‍ 2013 ല്‍ നാട്ടിലേക്ക് മടങ്ങാന്‍ ദുബായ് എയര്‍പോര്‍ട്ടിലെത്തിയ ശ്രീഷിനെ ലോണ്‍ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. ഈ സമയം രാഹുല്‍ ശ്രീഷിന്റെ വീട്ടില്‍ വിളിക്കുകയും സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തടഞ്ഞ് വച്ചിരിക്കുകയാണെന്നും അറിയിച്ചു.

പ്രശ്നം താന്‍ പരിഹരിക്കാമെന്നും സെക്യൂരിറ്റിക്കായി എതാനും മുദ്രപത്രങ്ങളില്‍ ഒപ്പിട്ട് തരണമെന്നും അവരോട് ആവശ്യപ്പെട്ടു. ഇതിനെതുടര്‍ന്ന് സ്വര്‍ണ്ണം പണയം വച്ചും പലിശക്കെടുത്തും 17 ലക്ഷം രൂപയും മുദ്രപത്രങ്ങളും വീട്ടുകാര്‍ രാഹുലിന് അയച്ച് കൊടുത്തു. തുടര്‍ന്ന് മോചിതനായ ശ്രീഷ് നാട്ടിലെത്തിയപ്പോഴാണ് ചതി മനസ്സിലാക്കിയത്.

ശ്രീഷിന്റെ അച്ചന്‍ ഒപ്പിട്ട് നല്‍കിയ മുദ്രപത്രത്തില്‍ വ്യാജമായി എഴുതി ചേര്‍ത്ത് ഇവരുടെ ഭൂമിയും വീടും തട്ടിയെടുക്കാനാണ് രാഹുല്‍ ശ്രമിച്ചിരുന്നത്. അനന്തരവനായതിനാലാണ് തനിക്ക് സംശയമില്ലാതിരുന്നതെന്ന് ശ്രീഷിന്റെ പിതാവ് വ്യക്തമാക്കുന്നു.ഈ തട്ടിപ്പിനെതിരെ നല്‍കിയ പരാതിയില്‍ അന്നത്തെ പത്തനം തിട്ട എസ്.പി ടി.നാരായണന്‍ ഇടപെട്ട് രാഹുലിനെതിരെ കേസെടുപ്പിച്ചിരുന്നു.

ഇതു പോലെ നിരവധി പേരെ പറ്റിച്ച രാഹുലാണ് ബിനോയ് കോടിയേരിക്കെതിരെ പുതിയ പരാതിയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. മുന്‍പ് പരസ്പരം തീര്‍ന്ന ഒരു ഇടപാട് കുത്തിപ്പൊക്കിയത് കോടിയേരി ബാലകൃഷ്ണനെയും സി.പി.എമ്മിനെയും മനഃപൂര്‍വ്വം താറടിക്കാനുള്ള നീക്കമാണെന്നാണ് പറയപ്പെടുന്നത്. രാഹുല്‍ കൃഷ്ണയുടെ ട്രാവല്‍ കമ്പനി ഒരു സൗദി പൗരന്‍ ഏറ്റെടുത്തതോടെയാണ് തട്ടിപ്പാരോപണവും ഉയര്‍ത്തിയിരിക്കുന്നത്.അതേസമയം ഒരു കേസും നിലവിലില്ലന്ന രേഖ ഔദ്യോഗികമായി ദുബായ് കോടതിയില്‍ നിന്നും വാങ്ങി രാഹുലിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ബിനോയിയുടെ തീരുമാനം.ഇതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം സി.പി.എം കേന്ദ്രങ്ങളില്‍ നിന്നു തന്നെ ഉയര്‍ന്നു കഴിഞ്ഞു.
അതിനിടെ കോടിയേരിയുടെയും മക്കളുടെയും വരവിൽക്കവിഞ്ഞ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റിന് പരാതി.

Top