കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ഉണ്ടായ സാമ്പത്തിക കേസിൽ നിന്നും പരാതിക്കാരൻ മർസുഖി മലക്കം മറിയുന്നു. ബിനോയിക്ക് എതിരെ മാധ്യമങ്ങള്‍ വലിയ തോതില്‍ നുണപ്രചരണം നടത്തുകയാണെന്ന് ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി. ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കൈരളി പീപ്പിള്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മര്‍സൂഖി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനായാണ് താന്‍ എത്തിയതെന്ന പ്രചരണങ്ങള്‍ വസ്തുതയുമായി പുലബന്ധമില്ലാത്തതാണെന്ന് അദ്ദേഹം വിശദീകരിച്ചു.മര്‍സൂഖിയുടെ വെളിപ്പെടുത്തലോടെ ബിനോയ് വിവാദത്തിന് അന്ത്യമാവുകയാണ്. ബിനോയ് വന്‍ തട്ടിപ്പ് നടത്തിയെന്നും പതിമൂന്ന് കോടി തട്ടിച്ചെന്നുമായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. ബിനോയ് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്തകളും അടുത്തിടെ പുറത്ത് വന്നിരുന്നുു..
ബിനോയിക്ക് എതിരെ മാധ്യമങ്ങള്‍ വലിയ തോതില്‍ നുണപ്രചരണം നടത്തുകയാണെന്ന് അല്‍ മര്‍സൂഖി.
Tags: binoy kodiyeri