ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ല; അസുഖമാണെന്ന് ബിനോയ് കോടിയേരി

പീഡനക്കേസില്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടന്നില്ല. അസുഖമായതിനാല്‍ ഇന്ന് രക്തസാംപിള്‍ നല്‍കാന്‍ കഴിയില്ലെന്ന് ബിനോയി അറിയിച്ചു. ഇതുസംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. അടുത്ത തിങ്കളാഴ്ച്ച ഹാജരാകുമ്പോള്‍ രക്തസാംപിള്‍ നല്‍കണമെന്ന് ഓഷിവാര പൊലീസ് ആവശ്യപ്പെട്ടു.

30 മിനിറ്റോളം സ്റ്റേഷനില്‍ കാത്തിരുന്ന ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബിനോയിയെ വിളിപ്പിച്ചത്. ഡി.എന്‍.എ ടെസ്റ്റിനായി ഇന്ന് രക്ത സാമ്പിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞാഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയും അഭിഭാഷകനും വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരുമാസം എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഒന്നിനുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തനിക്ക് ബിനോയില്‍ ഒരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ബിനോയ് ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്ന് അറിയിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Top