പിണറായിയുടെ പോസ്റ്റ്: ലക്ഷ്യം ബിനോയ് വിശ്വം; സിപിഐ – സിപിഎം പോര് വഴിത്തിരിവിലേയ്ക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാൽനൂറ്റാണ്ടിലധികമായി തർക്കത്തിൽ തുടരുന്ന അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയിൽ തട്ടി ഇടതുമുന്നണിയിൽ പോരു മൂർച്ഛിക്കുന്നു. പദ്ധതിയ്‌ക്കെതിരെ തുടക്കം മുതൽ രംഗത്തുവന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ലക്ഷ്യംവച്ച് പരിസ്ഥിതിദിനമായ ഇന്നലെ പരിസ്ഥിതി മൗലികവാദം നിയന്ത്രിക്കണമെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ പോർമുഖം തുറന്നത്. അക്ഷരാർത്ഥത്തിൽ പോസ്റ്റിലുടനീളം കാനത്തിനെതിരെ ആഞ്ഞടിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിസ്ഥിതിവിഷയത്തിൽ പരിജ്ഞാനമുള്ളവരാണ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടതെന്ന ആമുഖത്തോടെയാണ് പിണറായിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. അന്ധവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദം നിയന്ത്രിക്കണം. പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കൂടുതൽ ഗവേഷണ സംവിധാനങ്ങൾ ആവശ്യമുണ്ട്. ഈ മേഖലയിൽ പ്രാവീണ്യം നേടിയവരാണ് ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടത്. അത്തരം അഭിപ്രായങ്ങളും പൊതുവികാരങ്ങളും പഠിച്ച് വിവേകപൂർവം ഇടപെടുമ്പോഴാണ് ശാശ്വതമായ പരിഹാരം കണ്ടെത്താനാവുക.

വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സർക്കാർ ലക്ഷ്യം. ഇതു രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്, പിണറായി എഴുതുന്നു.
പദ്ധതിയെ അനുകൂലിച്ച് ആദ്യം പറഞ്ഞത് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. എന്നാൽ ഭരണമുന്നണിയിൽ എതിർപ്പുയർന്നതോടെ പദ്ധതി അടിച്ചേൽപ്പിക്കില്ലെന്നും കൂടിയാലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നും നിലപാട് മയപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് പദ്ധതി സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഇത്പദ്ധതിക്ക് എതിര് നിൽക്കുന്ന സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനും ബിനോയ് വിശ്വത്തിനും ഉള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല താൻ മന്ത്രിയായിരുന്നപ്പോൾ തന്നെ അതിരപ്പിള്ളിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതാണെന്നും ചില തത്പരകക്ഷികളാണ് നിയമനടപടികളുമായി രംഗത്തെത്തി തടസ്സം സൃഷ്ടിച്ചതെന്നും പിണറായി പ്രതികരിച്ചിട്ടുണ്ട്.

പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു വ്യക്തമാണ്. 936 കോടി രൂപ ചെലവിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ആറുകിലോമീറ്റർ മുകളിലായി 23 മീറ്റർ ഉയരം വരുന്ന ചെറിയ ഡാം നിർമിക്കുന്ന പദ്ധതി വൈദ്യുതിബോർഡ് തയ്യാറാക്കി കഴിഞ്ഞു. ഇവിടെ 163 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

Top