
ന്യൂഡൽഹി: ഹെലികോപ്റ്റർ ദുരന്തത്തിൽ കൊല്ലപ്പെട്ട വിപിൻ റാവത്തിനും ഭാര്യക്കും രാജ്യം വിട നൽകി .ധീരസ്മൃതിയായി ജനറൽ റാവത്തും പത്നിയും ചിതയ്ക്ക് തീ പകർന്ന് പെൺമക്കൾ ആയിരുന്നു .രാജ്യത്തിനു നഷ്ടമായത് സംയുക്ത സേനാ മേധാവിയെയും ധീരസൈനികരെയുമാണെങ്കിൽ കൃതികയ്ക്കും താരുണിക്കും നഷ്ടമായത് അവരുടെ മാതാപിതാക്കളെയാണ്.
ബുധനാഴ്ച കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മക്കളാണ് കൃതികയും താരുണിയും.
ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിൽനിന്നു യാത്രതിരിച്ച മാതാപിതാക്കൾ ഒരുദിവസത്തിനുശേഷം, വ്യാഴാഴ്ച രാത്രി ചേതനയറ്റ ശരീരമായാണ് ഡൽഹിയിലെത്തിയത്. ദേശീയപതാക പുതപ്പിച്ച അവരുടെ മൃതദേഹത്തിൽ കൃതികയും താരുണിയും ആദരാഞ്‍ജലികൾ അർപ്പിച്ചപ്പോൾ രാജ്യം മുഴുവൻ ഒപ്പം വിതുമ്പി.
ഡൽഹി പാലം വിമാനത്താവളത്തിലെത്തിയാണ് ഇരുവരും മാതാപിതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചത്. ഇവിടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ഇരുവരെയും ആശ്വസിപ്പിച്ചു.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, പത്നി മധുലിക, മലയാളിയായ ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപ് എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങൾ പാലം വ്യോമതാവളത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അവിടെയെത്തി അഭിവാദ്യമർപ്പിച്ചു.