രാജ്യത്തെ ജനങ്ങളെ തീവെയ്പ്പിലേക്കും അക്രമത്തിലേക്കും നയിക്കുന്നവര്‍ നേതാക്കളല്ല.CAA പ്രതിഷേധങ്ങൾക്കെതിരെ കരസേനാ മേധാവി-ബിപിൻ റാവത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനെതിരെ വിമർശനവുമായി കരസേന മേധാവി ബിപിൻ റാവത്ത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്ന പേരിൽ രാജ്യത്തെ ജനങ്ങളെ അക്രമങ്ങളിലേക്കും, തീവെയ്പ്പിലേയ്ക്കും നയിക്കുന്നവരാണോ യഥാർത്ഥ നേതാക്കളെന്ന് കരസേന മേധാവി പറയുന്നു . ഇങ്ങനെയുള്ള അക്രമങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ യഥാർത്ഥ നേതാക്കൾ അല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

നേതാക്കളുടെ ജോലി ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കൽ ആണെന്നും, അല്ലാതെ ജനങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നവർ നേതാക്കൾ അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവർ രാജ്യത്തിന്റെ പലഭാഗങ്ങളിലായി അക്രമങ്ങളും തീവെപ്പും നടത്തുന്ന ദൃശ്യങ്ങൾ നാം കണ്ടതാണ്. ഇതൊന്നും ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബർ 31ന് വിരമിക്കുന്ന ബിപിൻ റാവത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങൾക്കെതിരെ സംസാരിക്കുന്നത് ഇതാദ്യമായാണ്. രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളിൽ ഏകദേശം 20 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽപേർക്ക് ജീവൻ നഷ്ടപ്പെട്ടത്.ബിപിൻ റാവത്തിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും എഐഎംഐഎം ചീഫ് അസദുദ്ദീൻ ഒവൈസിയും രംഗത്ത് വന്നു.

Top