ഇസ്ലമാബാദ്: ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്താനില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിന് നിരോധനം. ഗര്‍ഭ നിരോധന ഉറകളുടെയും ഗുളികകളുടെയും പരസ്യങ്ങള്‍ ഇനി സപ്രേക്ഷണം ചെയ്യരുതെന്നാണ് പറയുന്നത്.
കുട്ടികളില്‍ ലൈംഗിക ജിജ്ഞാസ ഉണര്‍ത്താന്‍ പരസ്യങ്ങള്‍ കാരണമാകുന്നുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്നതിനെതിരെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സമാനമായ പരാതിയിന്മേല്‍ കഴിഞ്ഞവര്‍ഷം പ്രമുഖ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പാകിസ്താന്‍ നിരോധിച്ചു. ജോഷ് ബ്രാന്‍ഡിലുള്ള പരസ്യത്തിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പരസ്യം സദാചാര വിരുദ്ധമെന്നായിരുന്നു ആരോപണം. ലോക ജനസംഖ്യയില്‍ ആറാം സ്ഥാനത്താണ് പാകിസ്താന്റെ സ്ഥാനം. ജനസംഖ്യാ നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗങ്ങളുടെ പുരോഗതി ലോക ശരാശരിയേക്കാള്‍ താഴെയാണ്. ഇതിനിടയിലാണ് ഇത്തരം പരസ്യങ്ങള്‍ക്ക് ഇലക്ട്രോണിക് മീഡിയ നിയന്ത്രണ സമിതി നിരോധനം ഏര്‍പ്പെടുത്തിയത്.