കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെയും കോണ്‍ഫറന്‍സ് ഓഫ് ദ കത്തോലിക്ക ബിഷപ്‌സ് ഓഫ് ഇന്ത്യ എന്നിവയുടെയും പ്രസിഡന്റാണ് കര്‍ദിനാള്‍ ഗ്രേഷ്യസ്. വത്തിക്കാനിലെ ഇന്ത്യന്‍ സ്ഥാനപതിയായ ജിബാറ്റിസ്റ്റ ഡിക്കാത്തറോ കൃത്യമായ നടപടികള്‍ എടുത്തിട്ടില്ലെങ്കില്‍ കത്തോലിക്ക ബിഷപ്പ്‌സ് ഓഫ് ഇന്ത്യ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഗ്രേഷ്യസ് വ്യക്തമാക്കി. വത്തിക്കാന്‍ സ്ഥാനപതി ഈ വിഷയത്തില്‍ അന്വേഷണം നടത്തിത്തുടങ്ങിയോ എന്ന് വ്യക്തമല്ല.
കോണ്‍ഫറന്‍സ് ഓഫ് കത്തോലിക്ക ബിഷപ്പ് ഓഫ് ഇന്ത്യ ഈ വിഷയത്തില്‍ സമാന്തര അന്വേഷണം നടത്തുന്നില്ല. എന്ത് തന്നെയായാലും നീതി ലഭിക്കാനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പള്ളി ന്യായത്തിനൊപ്പമേ നില്‍ക്കൂ. ഇരയായ കന്യാസ്ത്രിക്കൊപ്പമാണ് ഞങ്ങള്‍. അവരോട് വളരെയധികം സഹതാപമുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തും. എന്നാല്‍ അന്വേഷണത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് വത്തിക്കാന്‍ സ്ഥാനപതിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ.
കന്യാസ്ത്രീയുടെ കോണ്‍ഗ്രിഗേഷന്‍ ഈ പ്രശ്‌നം കാര്‍ഡിനലിനെ അറിയിച്ചിരുന്നില്ല കര്‍ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു. മാധ്യമങ്ങള്‍ വഴിയാണ് അദേഹം ഈ വിഷയത്തെക്കുറിച്ച് അറിയുന്നത്. കോണ്‍ഗ്രിഗേഷന്‍ വഴി കന്യാസ്ത്രീ കൊടുത്ത പരാതി പോപ്പന്റെ മുന്നില്‍ എത്തുമെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. പോപ്പ് നിയമിച്ച കൗണ്‍സില്‍ ഓഫ് കാര്‍ഡിനലിലെ അംഗമാണ് കര്‍ദിനാള്‍ ഗ്രോഷിയസ്.