വത്തിക്കാന്റെ ഫേസ്ബുക്ക് പേജില്‍ വിശ്വാസികള്‍ ഉള്‍പെടെയുള്ളവരുടെ പ്രതിഷേധം

ബലാത്സംഗപരാതിയില്‍ കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വത്തിക്കാന്‍ ന്യൂസ് ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം. പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങളിലും കത്തോലിക്ക സഭ അവ മൂടി വെയ്ക്കുന്നതിലും നടപടിയെടുക്കുമെന്ന വാര്‍ത്തയ്ക്ക് കീഴിലാണ് പ്രതികരണങ്ങള്‍ എത്തിയിരിക്കുന്നത്. കന്യാസ്ത്രീകള്‍ സമരത്തിലാണെന്നും പീഡനത്തിനരയായ സന്ന്യാസിനിക്ക് നീതി ലഭ്യമാക്കണമെന്നും വിശ്വാസികള്‍ ഉള്‍പെടെയുള്ളവര്‍ പോപ്പിനോട് ആവശ്യപ്പെട്ടു. കമന്റുകള്‍ക്കൊപ്പം ‘ഫ്രാങ്കോയെ താഴെയിറക്കൂ’ (ബ്രിങ് ഫ്രാങ്കോ ഡൗണ്‍) വിളികളുമുണ്ട്.

Latest
Widgets Magazine