Connect with us

Crime

ബിഷപ്പിനെതിരെ കൂടുതല്‍ പീഡനപരാതികള്‍; തെളിവുകളും പരാതികളും അതാത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറി

Published

on

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡനപരാതികള്‍ പൊലീസിന് കിട്ടി. കേരളത്തിലെ വിവിധ ജില്ലകളിലും ജലന്ധറിലുമാണ് പീഡനം നടന്നത്. തെളിവുകളും പരാതികളും അതാത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കി. ജലന്ധറിലെ പീഡനങ്ങളില്‍ പരാതി പഞ്ചാബ് പൊലീസിനും കൈമാറി. ബിഷപ്പിനെതിരെ സമഗ്രമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.പീഡനത്തിന് ഇരയായവരുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മൊഴി കിട്ടിയാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും.

ബിഷപ്പിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, മുളയ്ക്കലിന്റെ അറസ്റ്റിന് വഴിവെച്ചത് പൊലീസിന്റെ രണ്ടാം ഘട്ട തെളിവുശേഖരണവും ബിഷപ്പിന്റെ മൊഴിയുമാണെന്നാണ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം നിഷേധാത്മക നിലപാടു സ്വീകരിച്ച ബിഷപ്പിനെ മറുതെളിവുകള്‍ നിരത്തിയാണു രണ്ടാം ദിനം അന്വേഷണസംഘം നേരിട്ടത്. കന്യാസ്ത്രീയുടെ പരാതിക്കു കാരണം അച്ചടക്ക നടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകള്‍ നിരത്തി പൊലീസ് തകര്‍ത്തു. ചോദ്യം ചെയ്യല്‍ നേരത്ത് ബിഷപ്പ് ഉന്നയിച്ച പ്രധാന വാദങ്ങളെല്ലാം പൊളിച്ച് മറു തെളിവുകള്‍ നിരത്തിയാണ് പൊലീസ് ബിഷപ്പിനെ കുടുക്കിയത്.

ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമല്ലാത്ത മറുപടിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയത്. 2017 മേയില്‍ അച്ചടക്കനടപടി എടുത്തതിനുള്ള പ്രതികാരമായാണു പരാതി നല്‍കിയതെന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ എന്നാല്‍ 2016 സെപ്റ്റംബറില്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡനവിവരം തുറന്നുപറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് ഏതാനും വൈദികരോടും ഇക്കാര്യം പറഞ്ഞിരുന്നു. കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് ഒപ്പമുണ്ടായിരുന്നു എന്നത് ആദ്യം ബിഷപ്പ് എതിര്‍ത്തിരുന്നെങ്കിലും തെളിവുകള്‍ കാട്ടി അന്വേഷണസംഘം അതും പൊളിച്ചു. ബിഷപ്പും കന്യാസ്ത്രീയും ബന്ധുവിന്റെ മാമോദിസാ ചടങ്ങിന് ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് പൊലീസ് തെളിവായി കാണിച്ചത്.

പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ താമസിച്ചിട്ടില്ലെന്നും അന്നു താമസിച്ചത് മുതലക്കോടം മഠത്തിലായിരുന്നുവെന്നും ബിഷപ്പ് വാദിച്ചു. എന്നാല്‍ കുറവിലങ്ങാട്ടെ മിഷന്‍ ഹോമില്‍ ബിഷപ്പ് വന്നതിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തി. മുതലക്കോടം മഠത്തില്‍ ബിഷപ്പ് താമസിച്ചിതായി രേഖകളില്ല. അവിടെയുള്ള മുതിര്‍ന്ന കന്യാസ്ത്രീ ബിഷപ്പ് താമസിച്ചിട്ടില്ലെന്ന് മൊഴിയും നല്‍കി. കന്യാസ്ത്രീ നല്‍കിയ ആദ്യ പരാതികളില്‍ ലൈംഗിക പീഡനം എന്നു പറഞ്ഞിട്ടില്ലെന്ന് തുടര്‍ന്ന് ബിഷപ്പ് വാദിച്ചു. എന്നാല്‍ ആദ്യ പരാതികള്‍ മറ്റൊരാള്‍ വഴിയാണു നല്‍കിയതെന്നു പറഞ്ഞ പൊലീസ് വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണു പീഡനകാര്യം മറച്ചുവച്ചതെന്നും മേലധികാരികളോടു പീഡനം നടന്നു എന്നു തുറന്നുപറഞ്ഞതായും വ്യക്തമാക്കി.

സ്വയം ഭരണസ്ഥാപനമായ മിഷനറീസ് ഓഫ് ജീസസിന്റെ ഭരണകാര്യങ്ങളില്‍ ജലന്തര്‍ രൂപത ഇടപെടാറില്ലെന്നു വാദിച്ച ബിഷപ്പ് താന്‍ ആത്മീയ ഗുരുമാത്രമായിരുന്നു എന്നും മദര്‍ ജനറാളിനാണ് പൂര്‍ണ ചുമതലയെന്നും പറഞ്ഞു. ഈ വാദവും പൊലീസ് പൊളിച്ചടുക്കി. കന്യാസ്ത്രീകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും അതു സംബന്ധിച്ചു തനിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും കാണിച്ച് ബിഷപ്പ് മദര്‍ ജനറാളിന് അയച്ച കത്തും നടപടി വൈകിയപ്പോള്‍ മദര്‍ ജനറാളിനെ ഓര്‍മപ്പെടുത്തിയ കത്തും ഇതിനു തെളിവായി.

മൂന്നു ദിവസമായുള്ള 23 മണിക്കൂര്‍ ചോദ്യം ചെയ്യല്‍. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം നിരപരാധി എന്ന് ആവര്‍ത്തിച്ച ബിഷപ്പിനെ ഒടുവില്‍ ഈ തെളിവുകളും ചോദ്യങ്ങളും കൊണ്ടാണ് പോലീസ് തളച്ചത്. തുടര്‍ന്ന് കേസ് വസ്തുതാപരമാണെന്നും ബിഷപ്പ് കുറ്റം ചെയ്തിട്ടുണ്ടെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 350 പ്രധാന ചോദ്യങ്ങളും 500 ഉപചോദ്യങ്ങളുമാണ് ബിഷപ്പിനോടു പൊലീസ് ചോദിച്ചത്.

National13 hours ago

കൊടിക്കുന്നിലിൻ്റെ ഹിന്ദി സത്യപ്രതിജ്ഞ: കയ്യടികളുമായി ബിജെപി; സോണിയ ഗാന്ധിയുടെ ശകാരത്തില്‍ കേരള എംപിമാര്‍ മലയാളം മൊഴിഞ്ഞു

Kerala14 hours ago

വധ ഭീഷണി, കോടതി സ്റ്റേ: മാണി കോണ്‍ഗ്രസില്‍ കൂട്ടപ്പൊരിച്ചില്‍; കരുക്കള്‍ നീക്കി ഇരുപക്ഷവും

Kerala14 hours ago

ഇടതും വലതും കൈകോര്‍ത്ത് പിസി ജോര്‍ജിനെ തെറിപ്പിച്ചു..!! പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടമായി

Kerala17 hours ago

മാണിയിലൂടെ നടക്കാത്തത് മകനിലൂടെ സാധിക്കാന്‍ സിപിഎം; മുന്നണിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി

Entertainment17 hours ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

National18 hours ago

ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന്; നാഥനും നന്തനുമില്ലാതെ കോണ്‍ഗ്രസ്

Kerala19 hours ago

പികെ ശശിക്കെതിരായി പരാതി ഉന്നയിച്ച പെണ്‍കുട്ടി രാജിവച്ചു..!! പരാതി ഒതുക്കിയതില്‍ പ്രതിഷേധം

Crime19 hours ago

പ്രണയ നൈരാശ്യം, നമ്പര്‍ ബ്ലോക്ക് ചെയ്തത് വൈരാഗ്യം കൂട്ടി: കൊലയ്ക്ക് ശേഷം ആത്മഹ്യ ചെയ്യാന്‍ പദ്ധതിയിട്ടു

Crime1 day ago

പൊന്ന്യത്ത് സി.പി.എം- ബി.ജെ.പി സംഘര്‍ഷം ബോംബേറില്‍ ഏഴ് പേര്‍ക്ക് പരിക്ക്

Kerala1 day ago

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടി!!!

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Crime2 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Entertainment17 hours ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime2 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Crime6 days ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Entertainment4 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime2 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment5 days ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National2 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald