തന്നെ മഠത്തിൽ നിന്ന് ഇറക്കിവിടുക അസാധ്യം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

തന്നെ മഠത്തിൽ നിന്ന് ഇറക്കിവിടുക എന്നത് നിയമപരമായി സാധ്യമല്ലെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. ഭാരതീയ വസ്ത്രം ധരിച്ചു ഭാരതീയ സ്ത്രീയായി ജീവിക്കുമെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു. സഭാനിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്ന് കാരണം ചുണ്ടിക്കാട്ടിയായിരുന്നു സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഓഗസ്റ്റ് പത്തിന് സിസ്റ്റര്‍ ലൂസിയുടെ അമ്മയ്ക്ക് ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ എഴുതിയ കത്തും പുറത്തുവന്നിരുന്നു. സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ മഠത്തില്‍ നിന്നും എത്രയും വേഗം പുറത്തുപോകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Top