ഫ്രാങ്കോയ്ക്ക് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാഫലം

കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന പരിശോധനാഫലം പുറത്തുവന്നു. പോലീസ് കസ്റ്റഡിയില്‍ വിട്ടതിന് ശേഷം ബിഷപ്പിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ സിസ്റ്റര്‍ അമലയ്ക്ക് പോലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പോലീസിന് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ്.

ബിഷപ്പിനെതിരായ കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ വിപുലമാക്കും. ബിഷപ്പിനെചതിരെയുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക് പോകും. കൂടുതല്‍ മൊഴികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ അടിസ്ഥാനത്തിലാണ് യാത്ര

Top