ബിഷപ്പിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍; നിര്‍ബന്ധപൂര്‍വ്വം ആലിംഗനം ചെയ്യുക പതിവായിരുന്നുവെന്ന് മൊഴി; മോശം അനുഭവത്തെ തുടര്‍ന്ന് രണ്ടു പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി കൂടുതല്‍ കന്യാസ്ത്രീകള്‍. ബിഷപ്പില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകളുടെ മൊഴി നല്‍കി. ലൈംഗിക ചുവയോട് കൂടി ബിഷപ്പ് പെരുമാറുകയും, നിര്‍ബന്ധപൂര്‍വ്വം ആലിംഗനം ചെയ്യുക പതിവായിരുന്നു. ബിഷപ്പിന്റെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് രണ്ടു പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചു.

ഇത് സംബന്ധിച്ച് ഭഗല്‍പ്പൂര്‍ ബിഷപ്പിന് പരാതി നല്‍കിയെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സംഘംവഭഗല്‍പ്പൂര്‍ ബിഷപ്പിന്റെ കൂടി മൊഴിയെടുക്കും. ബിഷപ്പിനെതിരെ നേരത്തെ ലഭിച്ച മൊഴികള്‍ക്ക് പുറമെയാണ് കൂടുതല്‍ കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീ നല്‍കിയ മൊഴിയുമായി ചേര്‍ന്നു നില്‍ക്കുന്ന മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. അറസ്റ്റ് വൈകുന്നതില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ജലന്ധറിലെത്തി ചോദ്യം ചെയ്തിരുന്നു. കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ കേസെടുത്ത് 46ാം ദിവസമാണ് ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. രാത്രി എട്ടുമണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ വരെ നീണ്ടിരുന്നു. ഒമ്പത് മണിക്കൂറുകളോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും മൊഴികള്‍ പരിശോധിച്ചതിന് ശേഷം മാത്രമെ അറസ്റ്റുണ്ടാകുവെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കിരുന്നു.

2014 മെയ് അഞ്ചിന് തൃശൂരില്‍ വൈദികപട്ടം കൊടുക്കുന്ന ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായി എത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് മഠത്തിന് കീഴിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് പലപ്പോഴായി 13 തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നുമാണ് കന്യാസ്ത്രീയുടെ പരാതി.

Top