വൈദികന്റെ ദുരൂഹമരണം; ഭീതിയോടെ സിസ്റ്റര്‍മാരുടെ കുടുംബം

ജലന്ധര്‍ രൂപതയിലെ വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതോടെ, മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാടെടുത്ത ചേര്‍ത്തല സ്വദേശികളായ സിസ്റ്റര്‍മാര്‍ അനുപമയുടെയും ആനി റോസിന്റെയും കുടുംബാംഗങ്ങള്‍ ഭീതിയിലായി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും നേരത്തേതന്നെ ബന്ധുക്കളോടും പൊതു സമൂഹത്തോടും വെളിപ്പെടുത്തിയിരുന്നു. ചേര്‍ത്തല പള്ളിപ്പുറം കേളമംഗലത്തുവെളി കെ.എം.വര്‍ഗീസിന്റെ മകളാണ് അനുപമ. തണ്ണീര്‍മുക്കം 13ാം വാര്‍ഡ് ഇടത്തില്‍ ആന്റണിയുടെയും വത്സമ്മയുടെയും മകളാണ് ആനിറോസ്. ബിഷപ്പിനെതിരെ നിലപാടെടുക്കുകയും പൊലീസില്‍ മൊഴി നല്‍കുകയും ചെയ്തതോടെ മാസങ്ങള്‍ക്കു മുമ്പ് ഇരുവരുടെയും വീട്ടുകാര്‍ക്കെതിരെ ബിഷപ്പിന്റെ സഹായികള്‍ പരാതി നല്‍കി കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു.

Top