ഗായികയെ അഭിനന്ദിക്കാനെത്തിയ ബിഷപ്പ് മാറില്‍ പിടിച്ചു!!! വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാപ്പ് പറഞ്ഞ് തടിതപ്പി

സംസ്‌ക്കാര ചടങ്ങില്‍ പാടിയ ഗായികയുടെ മാറില്‍ പിടിക്കാന്‍ ബിഷപ്പിന്റെ ശ്രമം വിവാദമാകുന്നു. അരേതാ ഫ്രാങ്ക്ളിന്‍ എന്ന പാട്ടുകാരിയുടെ സംസ്‌ക്കാര ചടങ്ങിനിടെയായിരുന്നു സംഭവം. കെട്ടിപ്പിടിച്ചത് വിവാദമായതിനെ തുടര്‍ന്ന് മാപ്പു പറഞ്ഞു ബിഷപ് ചാള്‍സ് എച്ച്. എല്ലിസ് മൂന്നാമന്‍ രംഗത്തെത്തി. സംസ്‌ക്കാര ചടങ്ങ് ഡെട്രോയിറ്റിലെ ഗ്രേറ്റര്‍ ഗ്രേസ് ടെമ്പിളില്‍ ഓഗസ്റ്റ് 31 ന് നടന്നപ്പോള്‍ ബിഷപ്പ് ചാള്‍സ് എല്ലിസ് പരിപാടി അവതരിപ്പിച്ച അരീയാന ഗ്രാന്റേയെ ചേര്‍ത്ത് പിടിച്ചതാണ് വിവാദമായത്.

”ഒരു സ്ത്രീയുടെ നെഞ്ചില്‍ തൊടുക എന്ന ഒരു ദുരുദ്ദേശം ഒരിക്കലും ഉണ്ടായിരുന്നില്ല. കൈ അവരെ ചുറ്റുമ്പോള്‍ അങ്ങനെ സംഭവിച്ചോ എന്ന് പോലും എനിക്കറിയില്ല” ശനിയാഴ്ച എല്ലിസിന്റെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു. ” കെട്ടിപ്പിടിച്ചത് ചിരപരിചിതരെപ്പോലെയോ അതിസൗഹാര്‍ദ്ദത്തിലോ ആയിരുന്നു അത് അറിയാതെ പരിധി വിട്ടു പോയെങ്കില്‍ ക്ഷമ ചോദിക്കുന്നു.” സംസ്‌ക്കാര ചടങ്ങില്‍ പാടിയ ഗായികയെ കെട്ടിപ്പിടിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് ബിഷപ് ചാള്‍സ് എച്ച്. എല്ലിസ് മാപ്പു പറഞ്ഞത്. സംഭവത്തില്‍ ഓണ്‍ലൈനില്‍ ബിഷപ്പിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നതോടെയാണ് ക്ഷമാപണവുമായി ചാള്‍ എല്ലിസ് എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

25 കാരിയായ ഗ്രാന്റേ ചടങ്ങില്‍ അരേതാ ഫ്രാങ്ക്ളിന്റെ ക്ളാസ്സിക് ”എ നാച്യൂറല്‍ വുമണ്‍” എന്ന ആല്‍ബത്തിലെ യൂ മേയ്ക്ക് മീ ഫീല്‍ ലൈക്ക് എന്ന ഗാനം പാടിക്കഴിഞ്ഞപ്പോഴായിരുന്നു എല്ലിസിന്റെ കെട്ടിപ്പിടുത്തം. പാട്ടുകാരിയെ അഭിനന്ദിക്കാന്‍ വേദിയില്‍ എത്തിയ ബിഷപ്പ് ഗ്രാന്റേയുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിക്കുകയും അറിയാത്ത വിധം നെഞ്ചില്‍ തൊടുകയും ചെയ്തു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായി ഭവിച്ചു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും താരങ്ങളും പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത്.

നിയന്ത്രണം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി. കൂടുതല്‍ സൗഹാര്‍ദപരമായി ഇടപെട്ടത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി. എന്നാല്‍ എല്ലാവരോടും ക്ഷമചോദിക്കുന്നുവെന്നും ബിഷപ്പ് പിന്നീട് പ്രസ്താവനയില്‍ പറയുകയുണ്ടായി. ഒരു പക്ഷേ ഗ്രാന്റേയുടെ അരക്കെട്ടിലൂടെയുള്ള തന്റെ പിടുത്തം അവര്‍ക്ക് ഉയരംകുറവായതിനാല്‍ അല്‍പ്പം മുകളിലേക്ക് കയറിയതായിരിക്കാം മോശമായി ചിത്രീകരിക്കാന്‍ കാരണമെന്നു എല്ലിസ് തമാശയായും പറഞ്ഞു. 6000 പേരായിരുന്നു അരേതാ ഫ്രാങ്ക്ളിന്റെ സംസ്‌ക്കര ചടങ്ങിനെത്തിയത്.

Top