ഫ്രാങ്കോ വിടുതല്‍ ഹര്‍ജിയിൽ കക്ഷിചേർന്ന് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയും. ഫ്രാങ്കോയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ തനിക്കെതിരെ ഒരു തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതിയിൽ .കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജിയിൽ ആണ് ഇങ്ങനെ വാദം ഉയർത്തിയത് .കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫ്രാങ്കോ വിടുതല്‍ ഹര്‍ജി നല്‍കിയത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്ത്രീ പീഡന, ബാലപീഡനക്കേസുകളിൽ പ്രാവീണ്യമുള്ള അഡ്വ .അംബികാ ദേവിയാണ് ഹാജരായത്.ഫ്രാങ്കോക്ക് വേണ്ടി സുപ്രീം കോടതി വക്കീലായ അഡ്വ .അലക്സ് ജോസഫ് ഹാജരായി.

.ഫ്രാങ്കൊക്കെതിരെ രഹസ്യ മൊഴികളും തെളിവുമുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയും കേസില്‍ കക്ഷി ചേരുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വിശദമായ വാദം കേള്‍ക്കുന്നതിന് ഹൈക്കോടതി ഈ മാസം 27 ലേക്ക് കേസ് മാറ്റിവച്ചു.അഡ്വ ജോൺ റാൽഫ് ഇരയായ കന്യാസ്ത്രീക്കുവേണ്ടി ഹാജരാകുകയും കന്യാസ്ത്രീയേയും കേസില്‍ കക്ഷി ചേർക്കണമെന്ന് കോടതിയില്‍ അപേക്ഷ നൽകുകയും ചെയ്‌തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയത്തെ മഠത്തിലേക്കുള്ള യാത്രമധ്യേ 2014 നും 2016നുമിടയില്‍ നിരവധി തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെ 2018 സെപ്റ്റംബര്‍ 22 ന് അറസ്റ്ര് ചെയ്തിരുന്നു.പിന്നീട് ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ നല്‍കിയ വിടുതല്‍ ഹര്‍ജി കോട്ടയം അഡിഷണല്‍ ജില്ലാ കോടതി തള്ളി. തുടര്‍ന്നാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനെതിരായാണ് സര്‍ക്കാരിന്റെ വാദം.

Top