ഫ്രാങ്കോയ്ക്ക് ഇഷ്ടം സ്‌കോച്ച് വിസ്‌കിയും ഇറ്റാലിയന്‍ ഭക്ഷണവും.വൈകുന്നേരങ്ങളില്‍ രണ്ട് പെഗ്ഗ് നിർബന്ധം. കുടിച്ചും കഴിച്ചും സുഖിച്ച ബിഷപ്പിന് കിട്ടുന്നത് ദോശയും ഉപ്പുമാവും

കോട്ടയം:ഫ്രാങ്കോയ്ക്ക് ഇഷ്ടം സ്‌കോച്ച് വിസ്‌കിയും ഇറ്റാലിയന്‍ ഭക്ഷണവും.വൈകുന്നേരങ്ങളില്‍ രണ്ട് പെഗ്ഗ് നിർബന്ധമാണ് . കുടിച്ചും കഴിച്ചും സുഖിച്ച ബിഷപ്പിന് കിട്ടുന്നത് ദോശയും ഉപ്പുമാവും എന്നത് പ്രകൃതിയുടെ നീതി . ജയ് ജയ് വിളികേട്ടിരുന്ന കാതുകളില്‍ ഇപ്പോള്‍ മുഴങ്ങുന്നത് കൂക്കിവിളികള്‍ എന്നതും യാതൃശ്യകം.ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഇഷ്ടഭക്ഷണം വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി നുണഞ്ഞ് സുഖമായി ഉറങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ കഴിക്കുന്നത് പോലീസ് കൊടുക്കുന്ന ദോശയും ഉപ്പുമാവും പഴവുമൊക്കെ. കഴിഞ്ഞ ദിവസങ്ങളില്‍ വരെ ജയ്, ജയ് വിളികള്‍ മാത്രം കേട്ടിരുന്ന കാതുകളില്‍ ഇന്ന് പതിക്കുന്നത് തെരുവില്‍ നിന്നുള്ള പൊതുജനത്തിന്റെ കൂക്കിവിളികള്‍.

ഇറ്റാലിയന്‍ ഭക്ഷണത്തോടാണ് ഫ്രാങ്കോയ്ക്ക് ഏറെ ഇഷ്ടം. ഉപരിപഠനത്തിനായി ഏറെക്കാലം ഇറ്റലിയിലും വത്തിക്കാനിലുമായി ചിലവഴിച്ച ഫ്രാങ്കോ ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രുചി ശീലിച്ചുപോയിരുന്നു. ഇറച്ചി ഏറെ ചേര്‍ന്ന ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രുചി സഹപ്രവര്‍ത്തകര്‍ക്കൊപ്പം പങ്കുവയ്ക്കാനും മടിയില്ല. വത്തിക്കാനില്‍ പഠിച്ചിരുന്ന കാലത്ത് അവിടെ ഉണ്ടായിരുന്ന പല മലയാളി വൈദികരുടെയും താമസ സ്ഥലത്തെത്തി അവര്‍ ഒരുമിച്ച് ഭക്ഷണം തയ്യാറാക്കിയും കഴിച്ചിരുന്നു.ജലന്ധറില്‍ ആയിരിക്കുമ്പോള്‍ ഇറ്റാലിയന്‍ ഭക്ഷണം അധികമൊന്നും കിട്ടാറില്ലെങ്കിലും എന്തുകിട്ടിയാലും നന്നായി കഴിക്കും. തനത് പഞ്ചാബി, കേരളീയ ഭക്ഷണവും ബിഷപ്പിന്റെ ആഗ്രഹം പോലെ വച്ചുനല്‍കാന്‍ കുശിനിയില്‍ എപ്പോഴും തിരക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈകുന്നേരങ്ങളില്‍ രണ്ട് പെഗ്ഗ്. അത് നിര്‍ബന്ധമാണ്. വിദേശ സ്‌കോച്ച് വിസ്‌കിയാണ് പതിവ്. കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസിന്റെ അന്വേഷണം ഊര്‍ജിതമായപ്പോള്‍ ഫ്രാങ്കോയുടെ പെഗ്ഗിന്റെ എണ്ണം കൂടിക്കൊണ്ടിരുന്നു. അറസ്റ്റിലാകുമോ എന്ന ഭയവും വേട്ടയാടിയിരുന്നു. മുന്‍പൊക്കെ രണ്ടെണ്ണം അകത്തുചെന്നാല്‍ പൊട്ടിച്ചിരികള്‍ ഉയര്‍ന്നിരുന്ന അരമനയുടെ അകത്തളങ്ങളില്‍ നിന്ന് അടുത്തകാലത്ത് ഉയര്‍ന്നുകേട്ടത് ഫ്രാങ്കോയുടെ വിങ്ങിപ്പൊട്ടലുകളും തേങ്ങലുകളുമായിരുന്നു. ‘‘പോലീസ് എന്നെ അറസ്റ്റു ചെയ്യുമോടാ…” എന്നു ചോദിച്ചായിരുന്നു കരച്ചില്‍. നാലഞ്ചു വൈദികരാണ് സ്ഥിരമായി ഒപ്പമുണ്ടാവുക.
ചിലപ്പോള്‍ ഭരണപ്രതിപക്ഷ ഭേദമന്യേ രാഷ്്രടീയക്കാരും ബിസിനസുകാരും അരമനയില്‍ വിരുന്നിന് എത്തിയിരുന്നു. ഫ്രാങ്കോയുടെ വീഴ്ചയില്‍ ആഹ്ലാദിച്ചവരില്‍ ഏറെയും പല രാഷ്ട്രീയ കക്ഷികളിലും പ്രവര്‍ത്തകരായ ക്രിസ്ത്യാനികള്‍ തന്നെയായിരുന്നു. ജലന്ധറില്‍ പടക്കംപൊട്ടിച്ചും ലഡ്ഡുവിതരണം ചെയ്തും അവര്‍ ആഘോഷിച്ചു.

ഇഷ്ടഭക്ഷണം മൂക്കുമുട്ടെ കഴിച്ചിരുന് ഫ്രാങ്കോ ഇപ്പോള്‍ ഭക്ഷണം ഇറക്കാന്‍ തന്നെ പാടുപെടുകയാണ്. ശനിയാഴ്ച രാവിലെ മെഡിക്കല്‍ കോളജില്‍ കോളജില്‍ നിന്നും കൂട്ടിക്കൊണ്ടുപോയ പോലീസ് കൊടുത്തത് ദോശയായിരുന്നു. ഉച്ചയ്ക്ക് ചോറ് കൊടുത്തെങ്കിലൂം കഴിഞ്ഞ ദിവസത്തെപോലെ വിരക്തിയായിരുന്നു. ബിസ്‌ക്കറ്റും പഴവും കഴിച്ച് വെള്ളവും കുടിച്ച് വിശപ്പടക്കി. രാത്രി പോലീസ് ക്യാംപില്‍ നിന്നു കൊണ്ടുവന്ന ചോറും മീന്‍ കറിയും കഴിച്ചു.

ഞായറാഴ്ച രാവിലെ ഉപ്പുമാവും പഴവും പപ്പടവും അടങ്ങുന്ന പ്രഭാത ഭക്ഷണം. ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ പോലീസിന് കോടതി വിട്ടുനല്‍കിയിരിക്കുന്ന 48 മണിക്കൂറില്‍ അനുവദിച്ചുകൊടുക്കുന്ന അല്പം ഇടവേളകളിലാണ് ഭക്ഷണം. ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രൂചിയില്ലെങ്കിലും വിശപ്പ് വലിയൊരു പ്രശ്നമായതിനാല്‍ വാശിപിടിച്ചിട്ട് കാര്യമില്ലെന്ന് ഫ്രാങ്കോയ്ക്കറിയാം. സ്തുതിപാടകരുടെ നടുവില്‍ ജീവിച്ച് ജയ് വിളികള്‍ മാത്രം കേട്ട് രാജാവിനെ പോലെ കഴിഞ്ഞിരുന്ന ഫ്രാങ്കോ ആണ് നാട്ടുകാരുടെ കൂവല്‍ കേട്ട് വിളറിയ ചിരിയുമായി നടന്നുനീങ്ങുന്നത്. ഇടവക പള്ളികളില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ കുതിരസവാരിയും ബാന്‍ഡും പൂമാലയും അടങ്ങുന്ന സ്വീകരണം ഏറ്റുവാങ്ങി മാത്രം ശീലം. സ്വീകരണത്തിന് പകിട്ട് കുറഞ്ഞുപോയി എന്ന് തോന്നിയാല്‍ വികാരിയെ സ്ഥലംമാറ്റാന്‍ മാത്രമല്ല, അപമാനിച്ച് ഇറക്കിവിട്ടിരുന്ന ഫ്രാങ്കോ ആണ് ഇന്ന് തെരുവില്‍ വിചാരണ നേരിടുന്നത്.

Top