സെമിനാരിയില്‍ പഠിക്കുന്ന പിള്ളേര്‍ക്കും പള്ളിയിലെ വിശ്വാസികള്‍ക്കും തന്റെ നഗ്‌ന സെല്‍ഫി അയച്ചുകൊടുത്ത ബിഷപ്പ് ഒടുവില്‍ കുടുങ്ങി. അര്‍ജന്റീനക്കാരനായ ഗുസ്താവോ സാഞ്ചസ്തായാണ് അറസ്റ്റിലായത്. 2015 -17 കാലഘട്ടത്തില്‍ 54 കാരനായ ഗുസ്താവോ സാഞ്ചസ്തായുടെ കലാപരിപാടികളെക്കുറിച്ച് പോപ്പിന് കൃത്യമായ റിപ്പോര്‍ട്ടുകളും പരാതികളും ലഭിച്ചിട്ടും ഫ്രാന്‍സിസ് പാപ്പ നടപടിയെടുത്തില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
സാഞ്ചസ്തായെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടും അതൊന്നും പരിഗണിക്കാതെ പോപ്പ് പൂഴ്ത്തി വെച്ചിരിക്കയായിരുന്നുവെന്നാണ് ആരോപണം. ഇയാളെ വത്തിക്കാനിലെ സുപ്രധാന തസ്തികയില്‍ നിയമിച്ചിരിക്കയായിരുന്നു. അടുപ്പക്കാരെ സംരക്ഷിക്കാന്‍ പോപ്പ് ഫ്രാന്‍സിസ് ഏതറ്റം വരെയും പോകുമെന്ന വാദത്തിന് ബലം കൂട്ടുന്ന ആരോപണ മാണിത്. ലൈംഗിക പീഡന ആരോപണങ്ങള്‍ക്ക് വിധേയരായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ് തിയോഡര്‍ മക്കാറിക്, ഓസ്ട്രേലിയന്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് പെല്‍ തുടങ്ങിയ വരെ രക്ഷിക്കാന്‍ പോപ്പ് ഫ്രാന്‍സിസ് പതിനെട്ടടവും പയറ്റിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
2013 ല്‍ പോപ്പായതിനു ശേഷം ഫ്രാസിസ് പാപ്പ അര്‍ജന്റീനിയയില്‍ നിയമിച്ച ആദ്യ ബിഷപ്പായിരുന്നു സാഞ്ചസ്ത. പോപ്പ് ആവുന്ന തിനു മുമ്പേ അര്‍ജന്റീനിയന്‍ മെത്രാന്‍ സമിതി അധ്യക്ഷനായിരുന്ന കാലത്ത് സമിതിയുടെ അണ്ടര്‍ സെക്രട്ടറിയായിരുന്നു സാഞ്ചസ്ത .