അഭിഷേക് ബച്ചന് ഇനി സർക്കാർ ജോലി മതി; സിനിമ വേണ്ട

ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ സിനിമ അവസാനിപ്പിച്ച് സര്‍ക്കാര്‍ ജോലി തേടുകയാണോ എന്ന് സംശയം. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ (എസ് എസ് സി) ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു തോന്നും. കാരണം,എസ് സി സിയുടെ വിവിധ വകുപ്പുകളിലേക്കുള്ള( നോണ്‍-ടെക്നിക്കല്‍) ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയില്‍ ഫോട്ടോ സഹിതം അഭിഷേകന്‍ ബച്ചന്റെ അഡ്മിറ്റ് കാര്‍ഡ് കാണാം എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

1

ഇതെങ്ങനെ സംഭവിച്ചു എന്നതില്‍ വ്യക്തമല്ല. കാരണം കഴിഞ്ഞ മാസം 30-ന് ജയ്പൂരില്‍ നടന്ന പരീക്ഷയില്‍ ബച്ചന്‍ പങ്കെടുത്തിട്ടില്ല. പിന്നെയെങ്ങനെ അഭിഷേകിന്റെ ഫോട്ടോ സൈറ്റില്‍ വന്നെന്നു ചോദിച്ചാല്‍ എസ് എസ് സി ഉദ്യോഗസ്ഥരും വ്യക്തത നല്‍കുന്നില്ല. ആരോ ചെയ്ത തമാശ എന്നാണവര്‍ പറയുന്നത്. അതാരാണെന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top