ക്രിസ്ത്യാനികൾ ബിജെപിയുമായി കൂടുതൽ അടുക്കുന്നു !കത്തോലിക്ക സഭ അധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ന്യൂഡല്‍ഹി :ക്രിസ്ത്യാനികളെ ബിജെപിയുമായി അടുപ്പിക്കാനുള്ള നീക്കം ശക്തമായി നടക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കത്തോലിക്ക സഭാ അധ്യക്ഷന്‍മാര്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി വിളിച്ചത് അറിയിച്ചാണ് കൂടിക്കാഴ്ചയെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ പ്രധാന്യമാണുള്ളത്. മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ള മുന്‍കൈ എടുത്താണ് ഇത്തരം ഒരു കൂടിക്കാഴ്ചയഉണ്ടാക്കിയതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ അദ്ദേഹം കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല. മലങ്കര കത്തോലിക്ക സഭ അധ്യക്ഷന്‍ ബസേലിയോസ് ക്ലിമസ് കത്തോലിക്ക ബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ സഭാ അധ്യക്ഷന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

ചര്‍ച്ച വളരെ ക്രിയാത്മകമായിരുന്നുവെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കര്‍ദിനാള്‍മാര്‍ പറഞ്ഞു. തുറന്ന മനസ്സോടെ പ്രധാനമന്ത്രി എല്ലാം കേട്ടു. കേരളത്തിലേക്ക് മാര്‍പാപ്പയെ ക്ഷണിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ക്ഷണിക്കാമെന്ന് പ്രധാനമന്ത്രി മറുപടിയും നല്‍കി. ദേശീയ വിദ്യാഭ്യാസ നയത്തില്‍ സഭകളുടെ താത്പര്യങ്ങള്‍ ഹനിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഫാദര്‍ സ്റ്റാന്‍ സാമിയുടെ മോചനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതില്‍ ചില നിയമപ്രശ്‌നങ്ങളുണ്ടെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. കേന്ദ്ര സര്‍ക്കാറുമായി സഭക്ക് എങ്ങനെ സഹകരിക്കാമെന്ന കാര്യത്തിലും ചര്‍ച്ചയുണ്ടായെന്നും നേതാക്കള്‍ പറഞ്ഞു.

ക്രെസ്തവ സമൂഹത്തിന് കിട്ടേണ്ടതായിട്ടുള്ള ചില ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുമ്പില്‍വെച്ചെന്ന് സംഘത്തിലുണ്ടായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചു. ന്യൂനപക്ഷ ഫണ്ടിലെ അപകാത ശ്രദ്ധയില്‍പ്പെടുത്തി. ഈിഷയങ്ങളെല്ലാം തന്റെ പരിഗണനയിലാണെന്നാണ് പ്രധാനമന്ത്രി മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Top