ബിജെപി നേതാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

ബിജെപി നേതാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. മധ്യപ്രദേശിലെ ബര്‍വാനിയിലാണ് സംഭവം. പ്രാദേശിക നേതാവായ ജിതേന്ദ്ര സോണിയാണ് ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ പ്രവര്‍ത്തകനും സ്വര്‍ണവ്യാപാരിയുമായ ജിതേന്ദ്ര മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. ജിതേന്ദ്രയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും 30 കിലോയോളം വെള്ളിയും പണവും കവര്‍ന്നു. കൂടാതെ അദ്ദേഹത്തിന്റെ കാറിന്റെ താക്കോലുമായിട്ടാണ് മോഷ്ടാക്കള്‍ കടന്നത്. കഴിഞ്ഞ ദിവസം മറ്റൊരു ബിജെപി നേതാവിനെ ഇവിടെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. രാവിലെ നടക്കാന്‍ പോയ മനോജ് താക്കറെയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

Top