സുരേന്ദ്രനെ കുടുക്കിയ സിപിഎമ്മിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ബിജെപി; സിപിഎം നേതാക്കളുടെ കേസുകള്‍ കണ്ടുപിടിക്കാന്‍ ജില്ലാനേതൃത്വത്തിന് നിര്‍ദ്ദേശം, പിന്നില്‍ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രനെ വിവിധ കേസുകളുടെ പേരില്‍ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. 2013 ലെ ട്രെയിന്‍ തടയല്‍ മുതല്‍ ചിത്തിര ആട്ട വിശേഷദിനത്തിലുണ്ടായ അക്രമസഭവത്തില്‍വരെ സുരേന്ദ്രനെതിരെ ചേര്‍ത്ത കേസുകള്‍ പോലീസ് കോടതിയില്‍ എത്തിച്ചു. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലായപ്പോഴായിരുന്നു പോലീസ് ഇപ്രാകരം നടപടികളെടുത്തത്. ഇപ്പോഴിതാ സിപിഎമ്മിന് അവരുടെ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് ബിജെപി. വിശദാംശങ്ങള്‍ ഇങ്ങനെ..
സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഡിക്ലറേഷനില്‍ സിപിഎം ജനപ്രതിനിധികളില്‍ പലരും കേസുകളുടെ കൃത്യമായ കണക്ക് നല്‍കിയിട്ടില്ലെന്ന് ബിജെപി ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അറിയുന്ന കേസുകള്‍ക്ക് പുറമെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ജില്ലാ ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി കെ വി സാബുവിന്റെ നേതൃത്വത്തിലാണ് സിപിഎം നേതാക്കളുടെ കേസിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ബിജെപി എടുത്ത ലിസ്റ്റ് പ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 27 കേസുകളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നാല് കേസുകളിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളില്‍ പോലീസ് നടപടി വേഗത്തിലാക്കാന്‍ ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുണ്ടായില്ലെങ്കില്‍ ഉടന്‍ തന്നെ കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമരപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ധാരാളം കേസുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇത് എല്ലാം ശേഖരിച്ച് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഇത് മനസ്സിലാക്കിയാണ് കെ സുരേന്ദ്രനെ കുടുക്കിയതിന് പകരം ചോദിക്കാന്‍ ഈ സാഹചര്യം ബിജെപി അവസരപ്പെടുത്തുന്നത്. നേതാക്കള്‍ ഡിക്ലറേഷനില്‍ പറഞ്ഞതിലും കൂടുതല്‍ കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയില്‍ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വിവരങ്ങള്‍ മറച്ചുവെച്ചത്തിന് നേതാക്കളുടെ എംഎല്‍എ പദവിവരെ അയോഗ്യമാക്കപ്പെട്ടേക്കാം എന്നാണ് ബിജെപി കണക്ക്കൂട്ടുന്നത്. കെ സുരേന്ദ്രന്‍ പ്രത്യേകം താല്‍പര്യമെടുത്താണ് സിപിഎം നേതാക്കള്‍ക്കെതിരേയുള്ള കേസുകളുടെ വിവരങ്ങള്‍ ചികഞ്ഞ് പുറത്തെടുക്കുന്നത്.

Top