ദില്ലി: നിലവില്‍ ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി ബിജെപിയാണ്. 11 കോടി അംഗങ്ങളാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. 9 കോടി കൂട്ടി 20 കോടി മെമ്പർമാർ ആക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത് അടുത്ത യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ ലക്‌ഷ്യം നേടാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബിജെപിക്ക് കുറഞ്ഞ വോട്ടുകള്‍ ലഭിക്കുന്ന മണ്ഡലങ്ങളില്‍ പുതിയ പ്രവര്‍ത്തകരെ നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ മികച്ച പദവികള്‍ നല്‍കും.
യുപി ഇനി എതിരാളികള്‍ക്ക് ലഭിക്കരുതെന്ന നിര്‍ദേശമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്. ജെപി നദ്ദ സംസ്ഥാനത്തെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്നുള്ള എല്ലാ പാര്‍ലമെന്റ് അംഗങ്ങളെ നദ്ദ കഴിഞ്ഞ ദിവസം കണ്ട് ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. പുതിയ സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിനെയും നദ കണ്ടിരുന്നു. തിരഞ്ഞെടുപ്പ് നീക്കങ്ങളും അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്.
അതേസമയം ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കരുത്ത് തെളിയിക്കാന്‍ മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുയിരിക്കയാണ് . പക്ഷേ അതിന് വീണ്ടും വന്‍ നേട്ടങ്ങള്‍ക്കാണ് ബിജെപിയുടെ ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. അംഗത്വം വര്‍ധിപ്പിച്ച് ഗ്രൗണ്ട് തലത്തില്‍ കൂടുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ലക്ഷ്യം ഏറ്റെടുത്തിരിക്കുന്നത് വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയാണ്. അതിനുള്ള ഒരുക്കങ്ങളും തുടങ്ങി. യുപിയില്‍ ഇനി വരാനൊരുങ്ങുന്ന ഉപതിരഞ്ഞെടുപ്പാണ് ബിജെപി വലിയ നേട്ടം ലക്ഷ്യമിടുന്നത്. ഇതില്‍ എല്ലാ സീറ്റും തൂത്തുവാരിയില്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ തന്നെ ബിജെപി അധികാരത്തില്‍ വരുമെന്ന് ഉറപ്പിക്കാനാവും. ഇപ്പോള്‍ പ്രതിപക്ഷം ആകെ തകര്‍ന്ന അവസ്ഥയിലാണ്. ഒരേയൊരു വെല്ലുവിളി മാത്രമാണ് ബിജെപിക്ക് മുന്നിലുള്ളത്.
യുപിയില്‍ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യം പൊളിഞ്ഞതിന് പിന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്. എന്നാല്‍ ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ദുര്‍ബലാവസ്ഥയിലാണ്. ബിജെപി വലിയ ശക്തിയാണ്. ഒറ്റയ്ക്ക് ഇവര്‍ക്ക് ഒരിക്കലും ബിജെപിയെ നേരിടാനുള്ള കരുത്തുമില്ല. എന്നാല്‍ നിസാരമായി തിരഞ്ഞെടുപ്പിനെ കാണാനുള്ള തീരുമാനം ബിജെപിക്കില്ല. അതുകൊണ്ട് 13 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തകരെ ഇറക്കി നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.20 അംഗങ്ങളെയാണ് ബിജെപി അംഗത്വത്തിനായി ലക്ഷ്യമിടുന്നത്.