ഡിജിപിയാകുമോ ജേക്കബ് തോമസ് ? ജേക്കബ് തോമസ് വീണ്ടും സര്‍വീസില്‍ ! പിണറായിക്ക് തലവേദന !

തിരു :രണ്ടു വർഷത്തോളമായി സസ്‌പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കുന്നു. ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സർക്കാരിനു ശുപാർശ നൽകി. നിയമനം എവിടെ നൽകണമെന്ന് മുഖ്യമന്ത്റിയാണ് തീരുമാനിക്കേണ്ടത്.ഡി.ജി.പി റാങ്കിലുള്ള ജേക്കബ് തോമസിനെ കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്‌ഷൻ കോർപറേഷനിൽ സി.എം.ഡിയായി നിയമിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.

സംസ്ഥാനത്തെ ഏ​റ്റവും മുതിർന്ന ഡി.ജി.പിയായ തന്നെ കേഡർ തസ്തികയിൽ നിയമിക്കണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം. സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് മേധാവി എന്നിവരുടേതാണ് നിലവിലെ കേഡർ തസ്തികകൾ. എന്നാൽ, നിലവിലുള്ള വിജിലൻസ് അന്വേഷണങ്ങളുടെയും കേസുകളുടെയും പേരിൽ സുപ്രധാന തസ്തികയിൽ ജേക്കബ് തോമസിനെ നിയമിക്കാൻ കഴിയില്ലെന്നാണ് സർക്കാർ വാദം. സി.പി.എം പാർട്ടി കമ്മി​റ്റികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്റി തിരക്കായതിനാൽ ഇന്നു തീരുമാനമുണ്ടായേക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top