ആ വോട്ടുകള്‍ ഒപ്പം ചേര്‍ന്നെങ്കില്‍ കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിച്ചേനെ

ഗുജറാത്തിൽ കോൺഗ്രസിന് വിജയത്തിലേക്കുള്ള വഴി അടഞ്ഞത് സഖ്യചര്‍ച്ചകള്‍ പാളിയതോടെയെന്ന് വ്യക്തം. വോട്ടെണ്ണലിന്റെ അന്തിമഘട്ടത്തില്‍ പുറത്തുവരുന്ന വോട്ടുകണക്കുകളാണ് ഇതിന് തെളിവ്. ബി.എസ്.പിയും എൻ.സി.പിയും ആം ആദ്മി പാര്‍ട്ടിയും അടക്കം ഒപ്പമുണ്ടായിരുന്നെങ്കില്‍ വന്‍ജയം തന്നെ കോണ്‍ഗ്രസിന് സ്വന്തമായേനെ എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇക്കൂട്ടത്തില്‍ ചില പാര്‍ട്ടികളുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യനീക്കം അവസാന നിമിഷമാണ് പൊളിഞ്ഞത്.

നിരവധി മണ്ഡലങ്ങളിൽ ഈ ചെറുപാര്‍ട്ടികള്‍ നേടിയ വോട്ടുകളാണ് ഭരണം ലഭിക്കുന്നതിൽനിന്ന് കോൺഗ്രസിനെ തടഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില ഉദാഹരണങ്ങള്‍ ഇതാ

1. ബോട്ടഡ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി നേടിയത് 75942 വോട്ടുകൾ. കോൺഗ്രസിന് 74419 വോട്ടുകൾ ലഭിച്ചപ്പോൾ ബി.എസ്.പി 876 ഉം എൻ.സി.പി 621 ഉം ആം ആദ്മി 344 വോട്ടുകളും നേടി. 1523 വോട്ടുകളാണ് ഭൂരിപക്ഷം. എൻ.സി.പിയും ആം ആദ്മിയും ബി.എസ്.പിയും കൂടി നേടിയത് 1841 വോട്ടുകൾ.

2. ഡോൽക്കയിൽ ബി.ജെ.പിക്ക് 71530 വോട്ടും കോൺഗ്രസ് 71203 വോട്ടുകളും നേടി. 327 വോട്ടിന്റെ ഭൂരിപക്ഷം. ബി.എസ്.പി 3139 വോട്ടും എൻ.സി.പി 1798 വോട്ടുകളുമാണ് ഇവിടെ സ്വന്തമാക്കിയത്.

3. ഫത്തേപുരയിൽ ബി.ജെ.പി 58350 വോട്ടുകൾ നേടി ജയിച്ചപ്പോൾ കോൺഗ്രസിന് 54622 വോട്ടുകൾ കിട്ടി. 3728 വോട്ടിന്റെ ഭൂരിപക്ഷം. എൻ.സി.പി 2677 ഉം ബി.എസ്.പി 1139 വോട്ടുകളും നേടി. ജെ.ഡി.യുവിന് ഇവിടെ ലഭിച്ചത് 1910 വോട്ട്.

4. പോർബന്തറിൽ ബി.ജെ.പി 72430 ഉം കോൺഗ്രസ് 70575 വോട്ടുകളും ലഭിച്ചു. 1,855 വോട്ടുകളുടെ ഭൂരിപക്ഷം. ബി.എസ്.പി 4337 വോട്ടുകൾ നേടി.

5. പ്രാന്റിജ് മണ്ഡലത്തിൽ ബി.ജെ.പി 79032 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന് 74993 വോട്ടുകൾ ലഭിച്ചു. ഇവിടെ എൻ.സി.പി 3115 വോട്ടും ബി.എസ്.പി 1020 വോട്ടുകളും നേടി.

6. രാജ്്‌ഘോട്ട് റൂറലിൽ ബി.ജെ.പി 92114, കോൺഗ്രസ് 89935 വോട്ടുകൾ നേടി. 2179 വോട്ടിന്റെ ഭൂരിപക്ഷം. ബി.എസ്.പി 3323 വോട്ടുകളും എൻ.സി.പി 880 വോട്ടുകളും ഇവിടെ സ്വന്തമാക്കി.

7. ഉംറേത്തിൽ ബി.ജെ.പി 68326 വോട്ടുകൾ നേടി വിജയിച്ചു. കോൺഗ്രസ് 66443 വോട്ടുകളാണ് ഇവിടെ സ്വന്തമാക്കിയത്. എൻ.സി.പി നേടിയത് 35051 വോട്ടുകൾ.

8. വിജാപൂരിൽ ബി.ജെ.പി 72326 വോട്ടുകൾ സ്വന്തമാക്കി. കോൺഗ്രസ് 71162 വോട്ടുകൾ നേടി തൊട്ടടുത്തെത്തി. എൻ.സി.പി 1031 ഉം ബി.എസ്.പി 621 വോട്ടുകളും നേടി.അപ്പോള്‍ ഒരു ചോദ്യം ന്യായമായും ഉയരും. ഇവരെല്ലാം വെവ്വേരെ പാര്‍ട്ടികളല്ലേ..? അപ്പോള്‍ പിന്നെ ഈ കണക്കുകള്‍ക്ക് എന്ത് പ്രസക്തിയെന്ന്. രാഷ്ട്രീയത്തില്‍ ജയിക്കാന്‍ പല വഴികളുണ്ട്. അതില്‍ ഏറ്റവും മാന്യമായ ഒരു വഴി ആണിത്. ആ വഴി കാണുന്നതില്‍്‍ കൂടിയാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത് എന്ന് ചേര്‍ത്തുവായിക്കുക.(ഈ കുറിപ്പിലെ കണക്കുകള്‍ക്ക് വഹീദ് സമാന്‍ എന്ന പത്രപ്രവര്‍ത്തകന്‍റെ ഫെയ്സ്ബുക്ക് പോ

Top