പാർട്ടികളിൽ ഏറ്റവും സമ്പന്നമായ പാർട്ടി ബിജെപി എന്ന് പഠന റിപ്പോർട്ട്. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി എസ് പി യാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടിയയായ ബിജെപിക്ക് ഇക്കാലയളവില്‍ 4847.78 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.
സമ്പത്തില്‍ രണ്ടാം സ്ഥാനത്ത് ബിഎസ്പിയാണ്. 698.33 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനാകട്ടെ 588.16 കോടിയുടെ ആസ്തിയാണുള്ളത്. രാജ്യത്തെ ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ 2019-20 കാലത്തെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ആര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്
വീഡിയോ വാർത്ത :