കൊച്ചി: ഇരുപത്തിമൂന്ന് ദിവസങ്ങള്‍ ജയിലില്‍ കഴിഞ്ഞ ശേഷം ജയില്‍ മോചിതനായ കെ സുരേന്ദ്രന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വലിയ സ്‌നേഹാദരം. ജയിലില്‍ നിന്നും സ്വീകരിച്ച് വാഹന റാലിയുടെ അകമ്പടിയോടെ അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തും. പിന്നീട് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടക്കുന്ന സെക്രട്ടറിയറ്റിന് മുന്നിലെ സമരപ്പന്തലിലേക്ക് എത്തും.
ശബരിമലയിലെ ചിത്തിര ആട്ടവിശേഷ ദിവസം ദര്‍ശനത്തിനെത്തിയ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നാണ് പ്രധാന ഉപാധി. കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ട ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീര്‍ക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചത്.
ജയില്‍ മോചിതനായ സുരേന്ദ്രന് വന്‍ സ്വീകരണം; അകമ്പടിയായി വാഹനറാലി, ആദ്യം പോകുന്നത് പഴവങ്ങാടിയിലേക്ക്
Tags: bjp grant welcome to surendran, bjp surendran, k surendran released, k-surendran, Surendran BJP, surendran released, surendran welcome by bjp