കൊച്ചി: കേരളത്തിൽ ബിജെപിക്ക് ഒരിക്കലും വളർച്ച ഉണ്ടാകാത്തത് അണികൾ വെറുക്കുന്ന നേതൃത്വം ആയതിനാൽ .ഇടതു വലത് രാഷ്ട്രീയത്തെ വെറുക്കുന്ന നല്ല ശതമാനം ജനങ്ങളും മൂന്നാമതൊരു ഓപ്ഷൻ നോക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി .ബിജെപിക്ക് വളരാൻ കേരളത്തിലെ മണ്ണ് ശക്തമാണെങ്കിലും കേരളത്തിലെ കഴിവുകെട്ട നേതൃത്വം വളരാൻ സമ്മതിക്കുന്നില്ല എന്നാണു ആരോപണം .നിലവിൽ ഗ്രുപ്പ് [പോരിൽ തകരുകയാണ് കേരളത്തിലെ ബിജെപി .തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ വി. മുരളീധരനെതിരെ പി.കെ. കൃഷ്ണദാസ് പക്ഷം വിമർശനം ഉന്നയിച്ചതായി സൂചന.മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു. ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു.
സംസ്ഥാന നേതൃത്വത്തിനെതിരെയും കൃഷ്ണദാസ് പക്ഷം വിമർശനമുന്നയിച്ചു. സംസ്ഥാന അധ്യക്ഷൻ രണ്ടിടത്ത് മത്സരിച്ചതും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് തോൽവിക്ക് കാരണമെന്നായിരുന്നു വിമർശനം. മഞ്ചേശ്വരത്ത് മാത്രം മത്സരിച്ചിരുന്നെങ്കിലും നേട്ടമുണ്ടാകുമായിരുന്നു എന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സംഘടനാ സെക്രട്ടറിമാരും മേഖലാ സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പൂർണ പരാജയമാണ്. അടിമുടി മാറ്റം വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബാലശങ്കറിന്റെയും ശോഭാ സുരേന്ദ്രന്റെയും ഒ. രാജഗോപാലിന്റെയും പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇത് അഞ്ചംഗ സമിതിയുടെ റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു.