തിരുവനന്തപുരം: ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധമറിയിച്ചത് മോഹല്‍ലാല്‍ ഫാന്‍സ്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ഒടിയന്‍ ഇന്ന് റിലീസ് ചെയ്യാനിരിക്കെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് കുറച്ചൊന്നുംമല്ല ആരാധകരെ ചൊടിപ്പിച്ചത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടാണ് അവര്‍ പ്രതിഷേധമറിയിച്ചത്. പച്ചതെറി മുതല്‍ ഉപദേശം വരെയുണ്ട് കമന്റുകളില്‍.
ഹര്‍ത്താല്‍ വകവെക്കാതെ ഒടിയന്‍ രാവിലെ 4.30 ംുതല്‍ പ്രദര്‍ശനവും ആരംഭിച്ചു. നിറഞ്ഞ സദസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തീയറ്ററുകള്‍ ഇളകിമറിയുന്ന വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധസൂചകമായാണ് ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ഒടിയന്‍ ലോകമാകമാനം ഒരേ ദിവസം റിലീസ് ചെയ്യാനിരിക്കുന്ന ആദ്യ മലയാള ചിത്രമാണ്. 35 രാജ്യങ്ങളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. ഇതിനിടയിലാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപനം വന്നത്. അതേസമയം ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ അവസാന തീരുമാനം എടുത്തിട്ടെല്ലന്നാണ് സൂചന. തിരുവനന്തപുരത്ത് മാത്രം റിലീസ് ദിവസം 139 പ്രദര്‍ശനങ്ങളാണ് നടത്താനിരുന്നത്. ഇതില്‍ പകുതിയിലധികം ഷോകളും ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴി ഇതിനകം ഹൗസ്ഫുള്‍ ആയിട്ടുണ്ട്.