തിരുവനന്തപുരം: കേരളത്തിലെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുന്നു. ന്യൂനപക്ഷങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി മുസ്ലീം വിഭാഗത്തില്‍നിന്നും കൂടുതല്‍പേരെ പാര്‍ട്ടിയിലേയ്ക്ക് അടുപ്പിക്കുന്നതിനായുള്ള ശ്രമമാണ് നടത്തുന്നത്. അബ്ദുള്ളക്കുട്ടിയുടെ വരവിനെ ഗുണപ്രദമായി വിനിയോഗിക്കുന്നകാര്യവും അജണ്ടയിലുണ്ട്.
മുസ്ലീങ്ങളെ അടുപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് സ്ഥാപകനേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് ഏറ്റവും പുതിയ വിവരം. കുടുംബാംഗങ്ങളുമായി ബിജെപി നേതാക്കള്‍ കോഴിക്കോട് ചര്‍ച്ച നടത്തിയതായിട്ടാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.
ബി.ജെ.പി നേതാവ് എം.ടി രമേശുമായി ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ കോഴിക്കോട് ചര്‍ച്ച നടത്തി. എ പി അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ ലീഗിന്റെ സമുന്നതനേതാവായിരുന്ന ബാഫഖി തങ്ങളുടെ കുടുംബത്തെ കൂട്ടി പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിയുന്നതോടെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുെമന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ വന്‍ വിജയം നേടിയിട്ടും കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയം നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം തന്നെ വോട്ടുഷെയറില്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു. പരാജയ കാരണങ്ങളെക്കുറിച്ച് നടത്തിയ ബിജെപി പഠനമാണ് ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ നേടിയെടുക്കുക എന്ന തന്ത്രം കണ്ടെത്തിയത്. ഇതി?ന്റെ ഭാഗമായി ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിനില്‍
ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് പ്രത്യേക ടീം തന്നെ സജ്ജമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ എത്തിയത്
അബ്ദുള്ളക്കുട്ടി എത്തിയതോടെ പിന്നാലെ പ്രമുഖന്യൂനപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീക്കം. നേരത്തേ നരേന്ദ്രമോഡിയെ അനുകൂലിച്ച് സംസാരിച്ചതോടെയാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് അനഭിമതനായത്. പിന്നാലെ കോണ്‍ഗ്രസ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കുകയും അദ്ദേഹം ബിജെപി അംഗത്വം നേടുകയുമായിരുന്നു. ബിജെപിയുടെ ഏറ്റവും വലിയ ന്യുനപക്ഷ മുഖമായിട്ടാണ് അബ്ദുള്ളക്കുട്ടിയെ അവതരിപ്പിച്ചത്.