ഡി.ഐ.എച്ച് ന്യുസ്
തിരുവനന്തപുരം: കേരളത്തിൽ ബിജെപി മുഖ്യപ്രതിപക്ഷത്തേക്ക് എത്തുമെന്ന് സൂചന.കോൺഗ്രസിന് തീവ്രഹിന്ദുത്വ മുഖവും സവർണ മേധാവിത്വവും കൊടുക്കാനുള്ള ചില ഉന്നതരായ നേതാക്കളുടെ നീക്കം വലിയ പ്രത്യാഹാതം വരുത്തിയിരിക്കുന്നു .മുസ്ലിം സമുദായക്കാരും ക്രിസ്ത്യാനികളും കോൺഗ്രസിനെ കൈവിടുന്നതായാണ് സൂചന .തീവ്രാഹിന്ദുവികാരം അഴിച്ചുവിടുന്നവരാണ് കോൺഗ്രസിന്റെ തലപ്പത്ത് എത്തിയിരിക്കുന്നത് .ഇത്തവണ ഉണ്ടായ കോൺഗ്രസ് പുനഃ:സംഘടനയിൽ പോലും മുസ്ലിം സമുദായത്തെയും ക്രിസ്ത്യാനികളെയും അവഗണിച്ച് എന്ന് പരക്കെ ആക്ഷേപം ഉണ്ടായിരുന്നു .മുസ്ലിം ആയ ഹസനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി പ്രസിഡന്റും മൂന്നു വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചപ്പോൾ മുസ്ലിം സമുദായത്തെയും ക്രിസ്ത്യാനികളെയും പാടെ അവഗണിച്ചിരുന്നു എന്നാണ് ആക്ഷേപം .നേതൃസ്ഥാനത്ത് എത്തിയവർ കോൺഗ്രസിന്റെ മതേതര സ്വഭാവത്തെ മാറ്റി ‘തീവ്ര ഹിന്ദു മുഖം കോൺഗ്രസിന് നൽകാൻ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തത് ന്യുനപക്ഷങ്ങളെ ആധിയിലാക്കിയിരിക്കയാണ് . ഇവരുടെ തീവ്ര നിലപാടുകൾ കേരളത്തിൽ ബിജെപിക്ക് വൻ വളർച്ചക്ക് ആക്കം കൂട്ടിയിരിക്കയാണ് .
ശബരിമല വിഷയത്തില്‍ ബിജെപിയേക്കാള്‍ ആര്‍ജവത്തോടെ ആചാരം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരളത്തിലെ കേണ്‍ഗ്രസ് നേതൃത്വം. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി വിശ്വാസികള്‍ക്കൊപ്പം നിന്ന് ഹിന്ദുവോട്ടുകള്‍ നേടാനാണ് എന്നാണ് ഇവരുടെ പ്രചാരണം . കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പോലും ഈ വിഷയത്തില്‍ കൃത്യമായ നിലപാട് മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പോലും വ്യക്തമാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ ബിജെപിയെപ്പോലെ രഥയാത്ര. യാത്രയുമായി നിരത്തിലിറങ്ങിയതാകട്ടെ വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനും.
നിലയില്ലാതെ മുങ്ങുകയായിരുന്ന ബിജെപിക്ക് കേരളത്തില്‍ കിട്ടിയ പിടിവള്ളിയാണ് ശബരിമല.വിശ്വാസികളുടെ കൂടെ എന്ന് വരുത്തി അവർ ശബരിമല വിഷയം ഏറ്റെടുത്ത് . വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഈ വിഷയത്തില്‍ മുന്നേറുകയാണ് പാര്‍ട്ടി.അതേസമയം ബിജെപി നേതാക്കളെ പോലും ഞെട്ടിച്ച് ബിജെപിയുടെ വാദനകളെ പിന്തുണക്കുന്ന വിധത്തിലേക്ക് കോൺഗ്രസ് തറയിലും കെ സുധാകരനും പരസ്യമായി രംഗത്ത് വന്നു .ഇത് കോൺഗ്രസ് ന്യുനപക്ഷങ്ങളിൽ സംശയവും ആധിയും ഉണ്ടാക്കുകയും കോൺഗ്രസിലെ ഹിന്ദു മതവിശ്വാസികൾ ബിജെപിയിലേക്ക് എത്തുന്നതിനു വളവുമായി തീർന്നു . തീവ്രഹിന്ദു സമീപനം കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നേതാക്കള്‍ ഇറങ്ങിയതും അണികളെ ഇറക്കിയതും ലീഗിന്റെ എതിര്‍പ്പിന് കാരണമാക്കിയിട്ടുണ്ട്. സ്ത്രീ സമത്വത്തിനായി പോരാടിയ പാര്‍ട്ടി ഇപ്പോള്‍ കേന്ദ്ര നിലപാടിനും വിരുദ്ധമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് ലീഗിന് മുഖത്തേറ്റ അടിയാണ്. ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയുടെ നിലപാടിനെതിരായി പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. നേതാക്കളായ മുല്ലപ്പള്ളിയും ചെന്നിത്തലയും സുധാകരനുമെല്ലാം ഇടതുപക്ഷത്തിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തുന്നത് സ്വരച്ചേര്‍ച്ച ഇല്ലാതാക്കിയിരിക്കുകയാണ്.
ബിജെപിയും കോണ്‍ഗ്രസും വിശ്വാസ സംരക്ഷണത്തിനായി മത്സരിക്കുകയാണ് കേരളത്തില്‍. കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ പോലും മുതിര്‍ന്നവരുടെ താളത്തിനനുസരിച്ച് തുള്ളുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരായ യുവജനങ്ങള്‍ വിരുദ്ധ നിലപാടിലാണ്. പലയിടങ്ങളിലും കൊഴിഞ്ഞുപോക്കും നടക്കുന്നു. യുവജനങ്ങളില്‍ വലിയൊരു സംഖ്യയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ ഒരു നിലപാട് കാരണം പാര്‍ട്ടിവിടാനൊരുങ്ങുകയാണ്.
പാര്‍ട്ടിയുടെ കരുത്തുറ്റ നേതാവായ കെ സുധാകരനാകട്ടെ ”വിശ്വാസ സംരക്ഷണയാത്ര”യെന്ന പേരില്‍ യാത്രയും സംഘടിപ്പിക്കുന്നു. വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ശക്തി നല്‍കുന്ന നേതാവായ സുധാകരനെതിരെ ഒന്ന് പറയാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കും കഴിയുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള രഥയാത്ര തുടങ്ങുന്ന അതേ ദിവസം തന്നെ വിശ്വാസ സംരക്ഷണയാത്ര നടത്തുകയാണ് സുധാകരന്‍. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ പോലീസും പ്രതിഷേധക്കാരുമായി നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് നിലയ്ക്കലിലെത്തി പോലീസിനോട് പോലും കയര്‍ത്ത് സംസാരിച്ചിരുന്നു കെ സുധാകരന്‍. എടുത്തുപറയാന്‍ ഒരു ബിജെപി നേതാവ് പോലും നിലയ്ക്കലിലോ ശബരിമലയിലോ ഇല്ലാത്തപ്പോഴാണ് പ്രതിഷേധക്കാര്‍ക്ക് വേണ്ടി സംസാരിച്ച് സുധാകരന്‍ രോഷാകുലനായത്. ബിജെപിയേക്കാള്‍ തീവ്രതയോടെ ശബരിമല വിഷയത്തെ കാണുകയാണ് സുധാകരന്‍. ബിജെപി സംസ്ഥാന അധ്യക്ഷനെക്കാള്‍ ആര്‍ജവത്തോടെ യാത്ര നടത്തി വിശ്വാസം സംരക്ഷിക്കാന്‍ സുധാകരന് എന്താണിത്ര തിടുക്കം എന്നാണു കോൺഗ്രസുകാർ ചോദിയ്ക്കുന്നത് . വിശ്വാസികളെ സോപ്പിട്ട് വോട്ട് നേടാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളവര്‍ കൊഴിഞ്ഞുപോകാതെ കൂടി നോക്കണമെന്ന് എന്നാണ് നേതാക്കള്‍ തിരിച്ചറിയുക?